Friday, March 13, 2026 Last Updated 17 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Nov 2025 11.19 AM

ലോഹ പാത്രത്തില്‍ തല കുടുങ്ങി, നട്ടംതിരിഞ്ഞ് കരടി: രക്ഷകരായി സൈനികര്‍, വീഡിയോ

army, rescue, bear

വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഒരു ഭാഗത്ത് മനുഷ്യന് നേരെയുള്ള ഇവയുടെ ആക്രമണം തുടരുമ്പോള്‍ മറുഭാഗത്ത് ഇവയ്ക്ക് രക്ഷകരായെത്തുന്ന ഒരു കൂട്ടം മനുഷ്യരെയാണ് കാണുന്നത്. ഇത്തരത്തിലൊരു ദൃശ്യമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഹിമാലയത്തില്‍ ഒരു ലോഹ പാത്രത്തില്‍ തല കുടുങ്ങിയ കരടിക്കുട്ടിയെ സൈനികര്‍ രക്ഷപ്പെടുത്തുന്ന വിഡിയോയാണ് ഇത്.

കാനിസ്റ്റര്‍ തലയില്‍ കുടുങ്ങിയതോടെ എങ്ങോട്ട് പോകണമെന്നറിയാതെ നട്ടംതിരിയുകയായിരുന്നു ഹിമാലയന്‍ തവിട്ട് കരടി. ഇതുകണ്ട സൈനികര്‍ രക്ഷയ്ക്കായി എത്തുകയായിരുന്നു. കാനിസ്റ്റര്‍ തലയില്‍ നിന്നും നീക്കുന്നതിനു മുന്‍പ് കരടിയെ കയറുകൊണ്ട് ബന്ധിപ്പിക്കുകയാണ് ആദ്യം ചെയ്തത്. ആക്രമിക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ ശരീരത്തില്‍ കയര്‍ കെട്ടി. പിന്നീട് കരടിയെ സൈനികരുടെ താവളത്തിലേക്ക് മാറ്റി.

തലയില്‍ നിന്നും വലിച്ചെടുക്കാന്‍ കഴിയാത്തതിനാല്‍ കാനിന്റെ മുറിച്ചെടുക്കുകയാണ് ചെയ്തത്. തല മോചിതമായപ്പോള്‍ കരടി കണ്ടത് ചുറ്റും നില്‍ക്കുന്ന മനുഷ്യരെയാണ്. രക്ഷപ്പെടാനായി സൈനികരെ ആക്രമിക്കാന്‍ മുന്നോട്ട് പാഞ്ഞെങ്കിലും ബന്ധിപ്പിച്ചതിനാല്‍ പരാജയപ്പെട്ടു. വൈകാതെ കരടിയെ സൈനികര്‍ മഞ്ഞുമലയില്‍ തുറന്നുവിടുകയും ചയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW