-->
വന്യമൃഗങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് പേടിയാണ്. അപ്പോള്‍ പിന്നെ സ്വന്തം വീട്ടില്‍ 250 കിലോയുള്ള ഒരു കൂറ്റന്‍ കരടി താമസമാക്കിയാലോ? ഓരോ ദിവസവും എങ്ങനെ മുന്നോട്ട് തള്ളിനീക്കുമെന്ന് പോലും പറയാന്‍ കഴിയില്ല. അതുപോലെ ഒരു ദുരവസ്ഥയാണ് കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരാള്‍ക്കും സംഭവിച്ചത്. 550 പൗണ്ട് ഭാരമുള്ള ഈ കരടി കാരണം ഏറെ ഭയത്തോടെയാണ് താന്‍ ജീവിക്കുന്നത് എന്നാണ് വീട്ടുടമ പറയുന്നത്. കരടിയെ ഇവിടെ നിന്നും മാറ്റാത്ത വന്യജീവി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുക്കാനുള്ള നീക്കത്തിലാണ് ഇയാള്‍. ആള്‍ട്ടഡീനയില്‍ നിന്നുള്ള കെന്‍ ജോണ്‍സണ്‍ എന്നയാളുടെ വീടിനെ ചുറ്റിപ്പറ്റി നവംബര്‍ 30 മുതല്‍ ഈ കരടിയുണ്ടത്രെ.
ഒരു മാസത്തോളമായി ഈ കരടി തന്റെ ജീവിതം പ്രയാസത്തിലാക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തുവെന്ന് കെന്‍ ജോണ്‍സണ്‍ ആരോപിക്കുത്. സഹായത്തിനായി ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും കാലിഫോര്‍ണിയ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് നടപടിയൊന്നും എടുത്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. 'വളരെ നാളായി താന്‍ കഷ്ടപ്പെടുന്നു. വന്യജീവി വകുപ്പ് മുമ്പ് ഈ കരടിയെ കൈകാര്യം ചെയ്തതാണ്. അവര്‍ അതിനെ ദയാവധം ചെയ്യേണ്ടെന്ന് തീരുമാനിച്ചു, ഇപ്പോള്‍ അത് വീണ്ടും തിരിച്ചെത്തിയിരിക്കയാണ്. ഇത് തുടര്‍ന്നും ആവര്‍ത്തിക്കും' എന്നും ജോണ്‍സണ്‍ പറഞ്ഞു. ജോണ്‍സണ്‍ പറയുന്നത് പ്രകാരം, നവംബര്‍ അവസാനത്തോടെയാണ് ആ കൂറ്റന്‍ കരടി വീടിനടിയിലുള്ള സ്ഥലത്തേക്ക് ആദ്യമായി കയറിത്.
അതിനുശേഷം അവിടെ നിന്നും പോയതേയില്ല. 'വീടിന് കരടി കേടുപാടുകള്‍ വരുത്തി, സ്വന്തം വീടിനുള്ളില്‍ പോലും തനിക്ക് സുരക്ഷിതത്വമില്ലെന്ന അവസ്ഥയില്‍ എത്തിച്ചു. എല്ലാ രാത്രിയിലും താന്‍ ഉറങ്ങാതെയിരിക്കണോ? അത് പുറത്തുവരുമോ എന്ന് പേടിച്ചുകൊണ്ട് ജീവിക്കണോ' എന്നും ജോണ്‍സണ്‍ ചോദിക്കുന്നു. അതേസമയം, ഉദ്യോ?ഗസ്ഥര്‍ പറയുന്നത്, പരാതി നല്‍കിയതിന് പിന്നാലെ വകുപ്പ് ഇടപെട്ടിരുന്നു എന്നാണ്. കെണി വയ്ക്കുന്നതടക്കം കരടിയെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെട്ടുവെന്നും അവര്‍ പറഞ്ഞു. എന്തായാലും വകുപ്പിനെതിരെ കേസുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് ജോണ്‍സണ്‍.