-->
മലപ്പുറം ചുള്ളിയോട് നാട്ടക്കല്ലില്‍ തേന്‍പെട്ടികള്‍ തേടി കരടിയെത്തി. ചുള്ളിയോട് നാട്ടക്കല്ല് കരിമ്പനക്കല്‍ മുഹമ്മദിന്റെ കൃഷിയിടന്നതത്തിലെത്തിയ കരടി നിരവധി തേന്‍പെട്ടികള്‍ നശിപ്പിച്ചു. കരടി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് പുലര്‍ച്ചെ മൂന്നോടെ കൃഷിയിടത്തിലെത്തി തേന്‍പെട്ടികള്‍ നശിപ്പിച്ചു തേന്‍ ഭക്ഷിച്ചുപോയത്.
24ഓളം തേന്‍പെട്ടികളാണ് ഇവിടെ കരടി നശിപ്പിച്ചത്. കര്‍ഷകന് ഏതാണ് ഒന്നരല ക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.
മുഹമ്മദിന്റെ എക വരുമാന മാര്‍ഗമാണ് ഇതോടെ ഇല്ലാതായത്. ചക്കിക്കുഴി വനം വകുപ്പ് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വന്ന് പരിശോധന നടത്തി ആവശ്യമായ നടപടി എടുക്കാമെന്ന് അറിയിച്ചു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തേള്‍പ്പാറ, പുഞ്ച, പ്രദേശങ്ങളില്‍ കരടി ശല്യം രൂക്ഷമായതിനെത്തുടർന്ന് കൂട് വെച്ചിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. കരടിയെ കൂടുവെച്ച് പിടികൂടണമെന്നും കര്‍ഷകന് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്ന ആവശ്യം.