-->
സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ യാത്രാക്കൂലി കൂടുതല്‍ വാങ്ങാനായി ചില ക്യാബ് െ്രെഡവര്‍മാര്‍ നടത്തുന്ന പുതിയ തട്ടിപ്പിനെ കുറിച്ച് പറയുകയാണ് ബെംഗളൂരുവില്‍ നിന്നുള്ള ഒരു യുവാവ്. റെഡ്ഡിറ്റ് പോസ്റ്റിലാണ് ജാഗ്രത പാലിക്കണം എന്ന് യുവാവ് കുറിച്ചിരിക്കുന്നത്.
യുവാവിന്റെ പോസ്റ്റില്‍ പറയുന്നത് പ്രകാരം കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2 ല്‍ നിന്ന് ജക്കൂറിലേക്കാണ് യുവാവ് റാപ്പിഡോ റൈഡ് ബുക്ക് ചെയ്തത്. ആപ്പില്‍ 598 എന്ന നിരക്ക് പ്രദര്‍ശിപ്പിച്ചിരുന്നു. എല്ലാം സാധാരണപോലെ തന്നെയാണ് തോന്നിയത്. അങ്ങനെ െ്രെഡവറെത്തിയപ്പോള്‍ ഒടിപിയും പറഞ്ഞുകൊടുത്തു. എന്നാല്‍, യാത്ര അവസാനിക്കാനായപ്പോഴാണ് കാര്യങ്ങള്‍ സംശയാസ്പദമായി മാറിയത് എന്നാണ് യുവാവ് പറയുന്നത്.
യാത്ര അവസാനിച്ചപ്പോള്‍, റൈഡര്‍ തന്റെ ഫോണില്‍ 758 എന്ന് എഴുതിയ ഒരു ബില്ലിംഗ് സ്‌ക്രീന്‍ തനിക്ക് കാണിച്ചു തന്നു. അത് Rapido UI പോലെ തന്നെയാണ് കാണപ്പെട്ടത്. പക്ഷേ, അതില്‍ എന്തോ ഒരു കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നി. അങ്ങനെ ഞാന്‍ എന്റെ ഫോണിലെ ഞമുശറീ ആപ്പ് പരിശോധിച്ചു, റൈഡ് ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നാണ് അതില്‍ കാണിച്ചതെന്ന് യുവാവ് കുറിക്കുന്നു. അങ്ങനെ െ്രെഡവറോട് ഫോണ്‍ കാണിക്കാന്‍ യുവാവ് ആവശ്യപ്പെട്ടു. അതില്‍ നോക്കിയപ്പോഴാണ് റാപ്പിഡോ ആപ്പല്ല മറിച്ച് അതിന്റെ വ്യാജനായ ടൗണ്‍ റൈഡ് എന്ന ആപ്പാണ് അതെന്ന് യാത്രക്കാരന്‍ കണ്ടെത്തിയത്. ഇത് കണ്ടാല്‍ റാപ്പിഡോ പോലെ തോന്നുമെങ്കിലും അതില്‍ യൂസര്‍ക്ക് നിരക്ക് എഡിറ്റ് ചെയ്ത് ഇഷ്ടമുള്ളതുപോലെയാക്കാന്‍ സാധിക്കും.
ചോദ്യം ചെയ്തപ്പോള്‍ െ്രെഡവര്‍ പറഞ്ഞത് ഏറെക്കാലമായി താന്‍ ഇത് ഉപയോഗിക്കുന്നുണ്ട് എന്നാണ്. അതില്‍ കാണുന്ന പണമടയ്ക്കാന്‍ സാധിക്കില്ല എന്ന് കര്‍ശനമായി പറഞ്ഞതോടെ െ്രെഡവര്‍ സമ്മതിക്കുകയായിരുന്നു എന്നും പോസ്റ്റില്‍ പറയുന്നു. മറ്റുള്ളവരോടും ജാഗ്രത പാലിക്കണം എന്ന് പറഞ്ഞാണ് യുവാവ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകള്‍ നല്‍കിയത്. ഇതേ അനുഭവമുണ്ടായിട്ടുണ്ട് എന്ന് കമന്റ് നല്‍കിയവരും ഉണ്ട്.
Beware NEW RAPIDO SCAM in town! byu/monkuabhi94 inbangalore