Friday, March 13, 2026 Last Updated 55 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 15 Sep 2025 08.26 AM

മുറുക്കി തുപ്പിയാല്‍ എട്ടിന്റെ പണി: ഇംഗ്ലണ്ടിലെ തെരുവില്‍ പതിച്ച പോസ്റ്ററുകള്‍ ശ്രദ്ധ നേടുന്നു

uk, poster, paan, spit, street, fine

ഓരോ രാജ്യത്തും അവരുടേതായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്. ചിലതൊക്കെ കേട്ടാല്‍ നമ്മുക്ക് ഏറെ വിചിത്രമായി തോന്നാം. ഇത്തരത്തില്‍ ഇംഗ്ലണ്ടിലെ ഒരു നിയമമാണ് ഇപ്പോള്‍ നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്. ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളില്‍ നിങ്ങളുടെ തുപ്പലിന് പോലും വലിയ വില കൊടുക്കേണ്ടി വരും. ന്യൂസിലന്‍ഡില്‍ നിന്നുള്ള വ്‌ലോഗറായ കാള്‍ റോക്ക്, പങ്കുവെച്ച ഒരു സമൂഹ മാധ്യമ കുറിപ്പ് ഇപ്പോള്‍ വൈറല്‍ ആവുകയാണ്. തന്റെ ഇംഗ്ലണ്ട് യാത്രക്കിടയില്‍ വഴിയരികില്‍ കണ്ട ഒരു സൈന്‍ ബോര്‍ഡ് ആണ് ഇദ്ദേഹം തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചത്.

'ഇംഗ്ലീഷിലും ഗുജറാത്തിയിലും എഴുതിയ നോട്ടീസ് വഴിയാത്രക്കാര്‍ക്കുള്ള മുന്നറിയിപ്പായാണ് സ്ഥാപിച്ചത്. ഗുജറാത്തിയിലും പോസ്റ്റര്‍ എഴുതിയിരിക്കുന്നതിനാല്‍ ഇത് പ്രധാനമായും ഇന്ത്യക്കാരെ പ്രത്യേകിച്ച് ഗുജറാത്തികളെയാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും വ്യക്തം. സൈന്‍ ബോര്‍ഡില്‍ എഴുതിയിരിക്കുന്നത് 'മുറുക്കി തുപ്പരുത്,150 പൗണ്ട് പിഴ.' എന്നാണ്. ചുരുക്കിപ്പറഞ്ഞാല്‍ യൂറോപ്പിലേക്കുള്ള ഒരു വാരാന്ത്യ യാത്രയുടെ ഏകദേശ ചെലവ്, ഒരൊറ്റ മുറുക്കി തുപ്പലിലൂടെ പോയിക്കിട്ടുമെന്ന് അര്‍ത്ഥം.

തന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍, കാള്‍ പോസ്റ്റര്‍ ചൂണ്ടിക്കാട്ടി കൊണ്ട് പറയുന്നത് ഇങ്ങനെയാണ്, 'ഇംഗ്ലണ്ടില്‍ തുപ്പിയാല്‍ പണികിട്ടും. നോക്കൂ... ഇവിടെ എഴുതിയിരിക്കുന്നു മുറുക്കി തുപ്പരുത്. 150 പൗണ്ട് പിഴ ചുമത്തും.' 'ഇംഗ്ലണ്ടിലെ തുപ്പല്‍ പിഴ' എന്നാണ് ഈ സമൂഹ മാധ്യമ കുറിപ്പിന് നല്‍കിയിരിക്കുന്നു അടിക്കുറിപ്പ്. ദക്ഷിണേന്ത്യയില്‍ വെറ്റില മുറുക്ക് പഴയൊരു രീതിയാണെങ്കില്‍ ഉത്തരേന്ത്യയില്‍ ഇപ്പോഴും പാന്‍ മുറുക്കുന്നവര്‍ വ്യാപകമാണ്. ഇത്തരക്കാര്‍ പൊതുഇടങ്ങളിലും മറ്റും തുപ്പിവയ്ക്കുന്നത് മറ്റുള്ള യാത്രക്കാര്‍ക്ക് അലോസരമുണ്ടാക്കുന്നു.

വീഡിയോ വൈറലായതോടെ നിരവധിപേര്‍ പ്രതികരണമറിയിച്ച് രംഗത്തെത്തി. രാജ്ഞിയുടെ നാട്ടില്‍ പോലും മുറുക്കാന്‍ തുപ്പുന്നവര്‍ക്ക് രക്ഷയില്ലെന്നായിരുന്നു ചിലരുടെ കുറിപ്പ്. അതേസമയം വൃത്തിയുള്ള തെരുവുകള്‍ക്ക് ഈ നിയമം അത്യാവശ്യമാണെന്ന് മറ്റുചിലരും അഭിപ്രായപ്പെട്ടു. വെള്ള ഷൂസ് ധരിച്ച് പുറത്തിറങ്ങിയാല്‍ ചുവന്ന പുള്ളികളോടെ തിരിച്ചു വരാന്‍ ആരാണ് ആഗ്രഹിക്കുക?എന്നായിരുന്നു ചിലര്‍ കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW