-->
മലയാള സിനിമയുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് ഗായകന്‍ ജി. വേണുഗോപാല്‍.
' മോഹനോടൊപ്പം വീണ്ടും! ഈ സംഗീതത്തിനും സ്‌നേഹ സൗഹൃദത്തിനും പകരം വയ്ക്കാന്‍ വേറൊന്നിനുമാകില്ല'', എന്നാണ് ചിത്രത്തിനൊപ്പം ജി. വേണുഗോപാല്‍ കുറിച്ചത്.
മലയാളി പ്രേക്ഷകര്‍ക്ക് ഒരുപിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ സിത്താര ജി. വേണുഗോപാലിന്റേത്. ഇരുവരെയും വീണ്ടും ഒരു ഫ്രെയിമില്‍ കണ്ട സന്തോഷത്തിലാണ് ആരാധകര്‍.