Thursday, March 12, 2026 Last Updated 48 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Oct 2025 01.10 PM

ഒറ്റ വര്‍ഷം കൊണ്ട് കുറച്ചത് 20 കിലോ; ഞെട്ടിപ്പിക്കുന്ന ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തി ഗായകന്‍ അരുണ്‍ ഗോപന്‍

singer, pics
photo-www.instagram.com/arungopanlive/

സംഗീത റിയാലിറ്റി ഷോയിലൂടെ എത്തി ശ്രദ്ധ നേടിയ ഗായകനാണ് അരുണ്‍ ഗോപന്‍. അരുണിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ആരെയും അമ്പരപ്പിക്കുന്ന ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തിയിരിക്കുകയാണ് അരുണ്‍ ഗോപന്‍. ഒരു വര്‍ഷം കൊണ്ട് 20 കിലോ ആണ് അരുണ്‍ കുറച്ചിരിക്കുന്നത്.

ആത്മസമര്‍പ്പണവും അച്ചടക്കവുമുണ്ടെങ്കില്‍ മാത്രം സാധ്യമാവുന്ന മാറ്റം എന്നാണ് ആരാധകര്‍ ചിത്രത്തിനു കമന്റ് ചെയ്യുന്നത്.

കോഴിക്കോട് സ്വദേശിയായ അരുണ്‍ ഒരു ഡോക്ടര്‍ കൂടെയാണ്. നടിയും അവതാരകയുമായ നിമ്മിയാണ് അരുണിന്റെ ഭാര്യ. ഇരുവര്‍ക്കും ഒരു മകനാണ് ഉളളത്. ആര്യന്‍ ഗോപന്‍ എന്നാണ് മകന്റെ പേര്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW