Friday, March 13, 2026 Last Updated 28 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Oct 2025 01.00 PM

എല്‍ക്ലാസ്സിക്കോയില്‍ സബ്‌സ്റ്റിറ്റിയൂഷന്‍ ചെയ്തു ; കലിപ്പടിച്ച് വിനീഷ്യസ്, ക്ലബ്ബ് വിടുമെന്ന് വരെ ഭീഷണി

uploads/news/2025/10/807985/vinicious-junior.gif

മാഡ്രിഡ്: സ്പാനിഷ് ലാലിഗയിലെ ഈ സീസണിലെ ആദ്യ എല്‍ക്ലാസ്സിക്കോയ്ക്ക് പിന്നാലെ പരിശീലകന്‍ സാബി അലോന്‍സോയും ബ്രസീലിയന്‍ വിംഗര്‍ വിനീഷ്യസ് ജൂനിയറും തമ്മില്‍ ഇടയുന്നു. എല്‍ ക്ലാസ്സിക്കോയ്ക്ക് ഇടയില്‍ താരത്തെ സാബി അലോന്‍സോ സബ്‌സ്റ്റിറ്റിയൂഷന്‍ ചെയ്ത നടപടി വിനീഷ്യസി നെ അതൃപ്തിപ്പെടുത്തിയിരിക്കുകയാണെന്നും അലോന്‍സോയ്ക്ക് കീഴില്‍ ഏറെ കളിക്കാന്‍ താരം ഇഷ്ടപ്പെടുന്നില്ലെന്നും ക്ലബ്ബ് വിടുമെന്ന് ഭീഷണി മുഴക്കിയതാ യുമാണ് വിവരം.

ബാഴ്സലോണയ്ക്കെതിരെ ക്ലബ് 2-1 ന് മുന്നില്‍ കടന്നപ്പോള്‍ കളിയുടെ 72 ാം മിനിറ്റില്‍ വിനീഷ്യസിനെ സാബി തിരികെ വിളിച്ച് റോഡ്രിഗോയെ കളത്തിലേക്ക് അയച്ചിരുന്നു. ഇതില്‍ താരം കടുത്ത അതൃപ്തി അപ്പോള്‍ തന്നെ പ്രകടമാക്കുകയും ചെയ്തിരുന്നു. പുറത്തേക്ക് പോകുമ്പോള്‍ 25 കാരനായ ബ്രസീലിയന്‍ വിംഗര്‍ 'എപ്പോഴും എന്താണ് ഞാന്‍' എന്ന് ചേദിച്ചതായി പറയപ്പെടുന്നു, തുടര്‍ന്ന് 'ഞാന്‍ ടീം വിടുകയാണ്, ഞാന്‍ പോകുന്നതാണ് നല്ലത്, ഞാന്‍ പോകുകയാണ്' എന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. റയല്‍ മാഡ്രിഡില്‍ തനിക്ക് അര്‍ഹിക്കുന്ന ബഹുമാനം ലഭിക്കുന്നില്ലെന്ന് തോന്നിയ വിനീഷ്യസ് 'പോകുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നതായി വിവരമുണ്ട്. കളിയില്‍ അല്‍പ്പം കൂടി കഴിഞ്ഞ് വിനീഷ്യസിനെ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്താല്‍ മതിയായിരുന്നെന്ന് അലോണ്‍സോ പിന്നീട് സമ്മതിച്ചു.

നേരമത്ത ക്ലബ്ബിന്റെ അര്‍ജന്റീനിയന്‍ റൈറ്റ് വിങ്ങറായ ഫ്രാങ്കോ മസ്താന്റുവോണോയും കഴിഞ്ഞ മത്സരത്തില്‍ തന്നെ തിരിച്ചുവിളിച്ചതില്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഫ്രാങ്കോ മസ്താന്റുവോണോയും കളി തുടരാന്‍ ആഗ്രഹിച്ചിരുന്നു. അദ്ദേഹം എന്നോട് ചോദിച്ചു, താങ്കള്‍ എന്നെ പിന്‍വലിക്കുകയാണോ? അതേയെന്ന് പറഞ്ഞപ്പോള്‍ വിനി ചെയ്തത് പോലെ അദ്ദേഹം അത്ര സന്തുഷ്ടനായിരുന്നില്ല. എല്ലാവര്‍ക്കും ഇത് സംഭവിക്കാറുണ്ടെന്നും കളിയാണ് പ്രധാനമെന്നും സാബി അലോന്‍സോ പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW