Thursday, March 12, 2026 Last Updated 7 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 27 Oct 2025 12.31 PM

എല്‍ ക്ലാസ്സിക്കോയില്‍ ഈ സീസണിലെ രാജാവ് റയല്‍മാഡ്രിഡ് ; ബാഴ്‌സിലോണയെ വീഴ്ത്തിയത് ബെല്ലിംഗാം

uploads/news/2025/10/807805/el-classico.gif

മാഡ്രിഡ്: പുതിയ ലാലിഗ സീസണിലെ എല്‍ക്ലാസ്സിക്കോയില്‍ ബാഴ്‌സിലോണയെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡിന്റെ മുന്നേറ്റം. ഇംഗ്‌ളീഷ് താരം ജൂഡ് ബെല്ലിംഗാമിന്റെയും കിലിയന്‍ എംബാപ്പേയുടേയും ഗോളുകളിലായിരുന്നു റയലിന്റെ ജയം. ബാഴ്‌സയ്ക്കായി ഫെര്‍മിയന്‍ ലോപ്പസ് ഗോള്‍ നേടി. അത്യധികം സമ്മര്‍ദ്ദമേറിയ മത്സരത്തില്‍ ഇരു ടീമുകളില്‍ നിന്നും ഓരോരുത്തര്‍ ഇഞ്ചുറിടൈമില്‍ ചുവപ്പ് കാര്‍ഡ് കാണുകയും ചെയ്തു.

പെനാല്‍റ്റി നഷ്ടപ്പെടുത്തിയ കൈലിയന്‍ എംബാപ്പെ മാഡ്രിഡിനെ മുന്നിലെത്തിച്ചു, സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഫെര്‍മിന്‍ ലോപ്പസ് സന്ദര്‍ശകര്‍ക്കായി സമനില ഗോള്‍ നേടിയെങ്കിലും, പകുതി സമയത്തിന് മുമ്പ് ബെല്ലിംഗ്ഹാം ആതിഥേയര്‍ക്കായി ഒരു സെക്കന്‍ഡ് ഗോള്‍ നേടി, അത് നിര്‍ണായകമായി. തോളിന് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്ന ബെല്ലിംഗാമിന്റെ മടങ്ങി വരവ് തകര്‍പ്പനായി. ആദ്യപകുതിയിലായിരുന്നു കളിയിലെ മൂന്ന് ഗോളുകളും പിറന്നത്. കളിയുടെ 22 ാം മിനിറ്റില്‍ റയലിനായി ആദ്യം ഗോള്‍ കണ്ടെത്തിയത് കിലിയന്‍ എംബാപ്പേ ആയിരുന്നു. ജൂഡ് ബെല്ലിംഗാം നല്‍കിയ അസിസ്റ്റില്‍ നിന്നുമായിരുന്നു ഗോള്‍ വന്നത്.

38 ാം മിനിറ്റില്‍ ഫെര്‍മിന്‍ ലോപ്പസ് ബാഴ്‌സയ്ക്ക് വേണ്ടി ഒരു ഗോള്‍ മടക്കി. എന്നാല്‍ ഏറെ വൈകാതെ 43 ാം മിനിറ്റില്‍ ജൂഡ് ബെല്ലിംഗാം കളിയിലെ വിജയമുറപ്പിച്ച ഗോള്‍ നേടി. ഇതോടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എല്‍ ക്ലാസിക്കോയില്‍ ഗോളും അസിസ്റ്റും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ റയല്‍ മാഡ്രിഡ് കളിക്കാരനായി ബെല്ലിംഗാം മാറി. ഇതോടെ പരിശീലകനെന്ന നിലയില്‍ തന്റെ ആദ്യ എല്‍ക്ലാസ്സിക്കോയില്‍ വിജയം നേടാന്‍ സാബി അലോന്‍സോയ്ക്കായി. എല്‍ ക്ലാസ്സിക്കോയില്‍ പരാജിതരായ തന്റെ മൂന്‍ഗാമികളായ ഏഴു പരിശീലകരുടെ തലവിധിയാണ് സാബി അലോന്‍സോ തിരുത്തിയത്.

സ്പാനിഷ് തലസ്ഥാനത്ത് സംഘര്‍ഷം രൂക്ഷമായതോടെ ബാഴ്സ പ്ലേമേക്കര്‍ പെഡ്രി അവസാന ഘട്ടത്തില്‍ രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായി. ഈ മത്സരം കൂടി ജയിച്ചതോടെ റയലിന് അവരുടെ ആദ്യ 10 ലീഗ് മത്സരങ്ങളില്‍ ഒമ്പതിലും വിജയങ്ങള്‍ നേടാനായി. സെപ്റ്റംബറില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ഡെര്‍ബിയില്‍ നേടിയ പരാജയത്തിന് ശേഷം, ബാഴ്സയ്ക്കെതിരെ വലിയ അവസരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞത് ആത്മവിശ്വാസം കൂട്ടിയിരിക്കുകയാണ്. ഇതോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സിലോണയുമായുള്ള അകലം അഞ്ച് പോയിന്റ് വ്യത്യാസമാക്കാന്‍ ഒന്നാം സ്ഥാനക്കാരായ റയലിനായിരിക്കുകയാണ്.

Ads by Google
Ads by Google
TRENDING NOW