Friday, March 13, 2026 Last Updated 33 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 25 Oct 2025 11.15 AM

വലുപ്പത്തില്‍ മുന്നില്‍, കത്തിപോലെ കൊക്ക്, സ്വരങ്ങള്‍ അനുകരിക്കാന്‍ പ്രത്യേക കഴിവ്: കൗതുകമുണര്‍ത്തും ഈ കാക്കകള്‍

thick, billed, raven

പരിസരം വൃത്തിയാക്കുന്ന കാര്യത്തില്‍ മുന്‍പന്തിയിലുള്ള പക്ഷികളാണ് കാക്കകള്‍. അതുകൊണ്ട് തന്നെ പരിസ്ഥിതിയെ ശുചിയായി സൂക്ഷിക്കുന്നതിന്റെ ക്രെഡിറ്റും കാക്കകള്‍ക്ക് തന്നെയാണ്. കാക്കകളെ കുറിച്ച് പറയുമ്പോള്‍ വലുതും ചെറുതുമായ കാക്കയിനങ്ങള്‍ ഭൂമിയിലുണ്ട്. കാക്കകളിലെ തന്നെ ഏറ്റവും വലുപ്പമുള്ള 2 ഇനങ്ങളില്‍ ഒന്നാണു തിക്ക് ബില്‍ഡ് റേവന്‍.

കത്തിപോലെ വീതിയുള്ളതും വളഞ്ഞതുമായ കൊക്കാണ് ഈ കാക്കകളുടെ പ്രധാന സവിശേഷത. 9 സെന്റിമീറ്ററോളം നീളമുള്ളതാണ് ഈ കൊക്ക്. ഇതിനു മുന്നില്‍ ഒരു വെളുത്തപാടും ഉണ്ടാകും. തലയിലും തൊണ്ടയിലും കഴുത്തിലും രോമം വളരെക്കുറവുള്ള ജീവികളാണു തിക് ബില്‍ഡ് റാവനുകള്‍. ആഫ്രിക്കയില്‍ മാത്രമാണ് ഈ പക്ഷികള്‍ കാണപ്പെടുന്നത്. ആഫ്രിക്കയിലെ സബ് സഹാറന്‍ മേഖലയാണ് ഇവയുടെ അധിവാസ കേന്ദ്രം. എറിട്രിയ, ഇത്യോപ്യ, സൊമാലിയ, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ ഇവയെ കാണാം.

മലകളിലും ഉയര്‍ന്ന പീഠഭൂമികളിലുമാണ് ഇവ പൊതുവെ താമസിക്കാന്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ ഈര്‍പ്പമുള്ള കാടുകള്‍, പുല്‍മേടുകള്‍ തുടങ്ങിയിടങ്ങളും കൃഷിസ്ഥലങ്ങളും ഉയര്‍ന്ന മരങ്ങളുള്ള നഗരമേഖലകളുമൊക്കെ ഇവയ്ക്കു ജീവയോഗ്യമാണ്. പൊതുവെ ഒറ്റയ്ക്കും ചിലപ്പോള്‍ ഇണയോടൊത്തുമാണ് ഇവയുടെ ജീവിതം. ഭക്ഷണം ലഭിക്കുന്ന സ്രോതസ്സുകളില്‍ ഇവ കൂട്ടമായുമെത്തും. സ്വരങ്ങള്‍ അനുകരിക്കാനുള്ള കഴിവ് ഈ പക്ഷികള്‍ക്കുണ്ട്. എന്നാല്‍ കൂടുകളിലും മറ്റും കഴിയുമ്പോഴാണ് ഇവ അതു പ്രകടിപ്പിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW