Friday, March 13, 2026 Last Updated 13 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 02.32 PM

കാക്കകള്‍ക്ക് സ്ഥിരമായി ഭക്ഷണം കൊടുക്കുന്നവരാണോ? എങ്കില്‍ ഈ കാര്യം അറിയാതെ പോകരുത്

crow, myth, house, feeding

നമ്മള്‍ മലയാളികള്‍ക്ക് ഏറ്റവും സുപരിചിതരായ പക്ഷികളാണ് കാക്കള്‍. പരിസരം വൃത്തിയാക്കുന്ന കാര്യത്തില്‍ മാത്രമല്ല മനുഷ്യനെപോലെ കാക്കകളും അതീവ ബുദ്ധിമാന്മാരാണ്. കാക്കകള്‍ക്ക് സ്ഥിരമായി ഭക്ഷണം കൊടുക്കുന്നവരാണെങ്കില്‍ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ വീട്ടുപരിസരത്തായി ഒരു അത്ഭുതം സംഭവിക്കുന്നത് കാണാമെന്നാണള പഠനങ്ങള്‍ പറയുന്നത്.

കാക്കകള്‍ക്ക് സ്ഥിരമായി ഭക്ഷണം കൊടുക്കുന്നവരുടെ വീട്ടുമുറ്റത്തോ ജനാലകളിലോ ചെറുകല്ല്, കുപ്പിമൂടി, ലോഹക്കഷ്ണം എന്നിവ പതിവായി കാണാന്‍ സാധിക്കും. ഇത് കാക്കകള്‍ മനുഷ്യരുമായി നടത്തുന്ന ഒരുതരം 'പണമിടപാടാണ്' എന്നാണ് ശാസ്ത്രം പറയുന്നത്. കോര്‍വിഡ് കുടുംബത്തില്‍പ്പെടുന്ന കാക്കകള്‍ക്ക് സ്ഥിരമായി ഭക്ഷണം കൊടുക്കുന്നവരുടെ വീട്ടുമുറ്റത്തോ ജനാലകളിലോ ചെറുകല്ല്, കുപ്പിമൂടി, ലോഹക്കഷ്ണം എന്നിവ പതിവായി കാണാന്‍ സാധിക്കും. ഇത് കാക്കകള്‍ മനുഷ്യരുമായി നടത്തുന്ന ഒരുതരം 'പണമിടപാടാണ്' എന്നാണ് ശാസ്ത്രം പറയുന്നത്. കോര്‍വിഡ് കുടുംബത്തില്‍പ്പെടുന്ന കാക്കകള്‍ പക്ഷിലോകത്തെ ഏറ്റവും ബുദ്ധിമാന്മാരായ ജീവികളാണ്.

മനുഷ്യരുടെ മുഖങ്ങള്‍ വ്യക്തമായി തിരിച്ചറിയാനും സ്വഭാവം മനസിലാക്കാനും ഇവര്‍ക്ക് സാധിക്കും. തങ്ങളെ ഉപദ്രവിക്കുന്ന മനുഷ്യരെ കാക്കകള്‍ വര്‍ഷങ്ങളോളം ഓര്‍ത്തുവയ്ക്കുകയും പ്രതികാരം ചെയ്യുകയും ചെയ്യുമെന്ന് പല ശാസ്ത്ര പ്രസിദ്ധീകരണങ്ങളും വ്യക്തമാക്കുന്നു. എന്നാല്‍ ഭക്ഷണം നല്‍കുന്നവരോട് ദീര്‍ഘകാല സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.

ഉപകരണങ്ങള്‍ ഉപയോഗിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആസൂത്രണം ചെയ്യാനുമുള്ള കഴിവ് കാക്കകള്‍ക്കുണ്ട്. വീണ്ടും വീണ്ടും ഭക്ഷണം നല്‍കുന്ന മനുഷ്യരുടെ വീട്ടുപരിസരത്തായി ഇവര്‍ ചെറുവസ്തുക്കള്‍ കൊണ്ടുവയ്ക്കുന്നു. ക്രമേണ മറ്റു കാക്കകള്‍ ഇത് അനുകരിക്കുകയും ചെയ്യുന്നു. ഉരുളന്‍ കല്ലുകള്‍, ലോഹക്കഷ്ണങ്ങള്‍, വര്‍ണാഭമായ കുപ്പിച്ചില്ലുകള്‍ തുടങ്ങിയവയോടാണ് കാക്കകള്‍ക്ക് പ്രിയം. ഇത്തരം വസ്തുക്കളാണ് അവര്‍ മനുഷ്യര്‍ക്ക് സമ്മാനിക്കുന്നതും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW