Wednesday, March 11, 2026 Last Updated 8 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Oct 2025 12.16 PM

' എന്നെക്കാള്‍ എന്നോട് പ്രിയംവെക്കും എന്റെ മാലാഖ' ; മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് സലീം കോടത്തൂര്‍

uploads/news/2025/10/806785/saleem.gif

സലീം കോടത്തൂരും മകള്‍ ഹന്ന സലീമും ഗാനമേളകളിലൂടെയും ചാനല്‍ പരിപാടികളിലൂടെയും ഏറെ പ്രേക്ഷകര്‍ക്ക് പരിചിതരായ അച്ഛനും മകളുമാണ്. മകളുടെ കുറവുകളില്‍ സങ്കടപ്പെടാതെ അവളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അതിനെ പ്രോത്സഹിപ്പിക്കുവാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. മകളുടെ പേരില്‍ അറിയപ്പെടുന്നതില്‍ സന്തോഷമുളളയാളാണ് താനെന്ന് സലീം പലപ്പോഴും പറയാറുണ്ട്.

സോഷ്യല്‍ മീഡിയകളിലും റിയാലിറ്റി ഷോകളിലും സജീവമാണ് ഇരുവരും. ഒട്ടേറെ ആരാധകരും ഹന്നയുടെ പാട്ടിനെ സ്‌നേഹിക്കുന്ന നിരവധി സംഗീതപ്രേമികളുമുണ്ട്. ഇപ്പോഴിതാ, മകളുടെ പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ച സലീമിന്റെ കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

' തോല്‍ക്കാന്‍ ഇഷ്ടമല്ലാത്ത മനസ് സമ്മാനിച്ച സൃഷ്ടാവിന് സ്തുതി എന്നെക്കാള്‍ എന്നോട് പ്രിയംവെക്കും എന്റെ മാലാഖക്ക് ഇന്ന് പിറന്നാള്‍ പൊലിവ്. ഏറെ സ്‌നേഹം പകര്‍ന്ന നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നുമുണ്ടാകുല്ലോ... ഉപ്പച്ചിയുടെ ചിങ്കിടിക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍...' എന്നാണ് സലീം കോടത്തൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മകള്‍ ഹന്നയ്‌ക്കൊപ്പമുളള മനോഹര ചിത്രങ്ങളും സലീം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW