-->
തെക്കാന്‍ ഇറാനില്‍ ഏഴ് ലക്ഷം വര്‍ഷത്തോളമായി നിര്‍ജീവ അവസ്ഥയില്‍ ഉറങ്ങിക്കിടന്ന ടഫ്റ്റാന്‍ എന്ന അഗ്‌നിപര്‍വതം വീണ്ടും ഉണര്‍ന്നെഴുന്നേല്‍ക്കുകയാണെന്നാണ് കണ്ടെത്തല്‍. ജിയോഫിസിക്കല്‍ ലെറ്റേഴ്‌സ് എന്ന ജേണലിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍. അഗ്‌നിപര്‍വതത്തിന്റെ മുകള്‍ഭാഗം 9 സെന്റിമീറ്റര്‍ ഉയര്‍ന്നെന്നു ഗവേഷകര്‍ കണ്ടെത്തി.
2023 ജൂലൈ മുതല്‍ 2024 മേയ് വരെയുള്ള കാലയളവിലാണ് ഈ മാറ്റം സംഭവിച്ചത്. പര്‍വതത്തിലുണ്ടായ ഈ ഉയര്‍ച്ച ഇതുവരെ താഴ്ന്നിട്ടില്ല. അഗ്‌നിപര്‍വതത്തിന്റെ ഉപരിതലത്തിനു താഴെ വാതക മര്‍ദം ഉയര്‍ന്നതിനാലാണ് ഇതെന്നു ഗവേഷകര്‍ പറയുന്നു. ഈ അഗ്‌നിപര്‍വതത്തിനു ശക്തമായ നിരീക്ഷണം ആവശ്യമാണെന്നും അല്ലെങ്കില്‍ അതു പൊട്ടിത്തെറിച്ചാല്‍ ജനങ്ങള്‍ക്കും വസ്തുവകകള്‍ക്കും നാശമുണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു.
നശിച്ചുപോയ ഒരു അഗ്‌നിപര്‍വതമാണ് ടഫ്റ്റാനെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. തെക്കുകിഴക്കന്‍ ഇറാനില്‍ സ്ഥിതി ചെയ്യുന്ന ടഫ്റ്റാന്‍ അഗ്‌നിപര്‍വതത്തിന് 4 കിലോമീറ്ററോളം പൊക്കമാണുള്ളത്. തെക്കുകിഴക്കന്‍ ഇറാനിലെ ഏറ്റവും വലിയ പര്‍വതവും ഇതു തന്നെയാണ്. ഇറാനിലെ സിസ്റ്റാന്‍ ആന്‍ഡ് ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് ഇതിന്റെ സ്ഥാനം, ഖാഷ് എന്ന നഗരത്തിനു സമീപം.പാക്കിസ്ഥാന്റെ അതിര്‍ത്തി ഇതിനു സമീപത്തായുണ്ട്. ഏകദേശം 9 അഗ്‌നിപര്‍വതങ്ങള്‍ ഇറാനിലുണ്ട്. ഇവയെല്ലാം തന്നെ നിര്‍ജീവ അവസ്ഥയിലാണ്.