Wednesday, March 11, 2026 Last Updated 14 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 19 Oct 2025 09.52 AM

' കാന്താര' യിലെ കനകവതിയായി ശാലു മേനോന്‍; ശ്രദ്ധ നേടി ചിത്രങ്ങള്‍

into, kantara
photo-www.instagram.com/shalumenonhere/

നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. ' കാന്താര' യിലെ കനകവതിയായി മേക്കോവര്‍ ചെയ്താണ് ശാലു മേനോന്‍ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാജകീയ പ്രൗഡിയിലുളള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചിരിക്കുന്നു. കാന്താരയിലെ കൊട്ടാരത്തിന് സമാനമായ പശ്ചാത്തലത്തിലാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്.

' കാന്താര തരംഗം. ചെറിയ ശ്രമമാണ്. ക്ഷമിക്കണം' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിപേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് പ്രതികരണം അറിയിച്ച് എത്തുന്നത്. പുനരവതരണം മനോഹരമായിട്ടുണ്ടെന്നും ഈ ലുക്കില്‍ ശാലുവിനെ കാണാന്‍ ദേവിയെപ്പോലെയുണ്ടെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു. ഫോട്ടോഗ്രഫിയെയും പലരും അഭിനന്ദിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW