Wednesday, March 11, 2026 Last Updated 59 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 18 Oct 2025 11.30 AM

കുന്ദമംഗലത്തെ ഇടത് എംഎല്‍എ യെ പുകഴ്ത്തി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ; ഇഷ്ടപ്പെടാതെ മുസ്‌ളിംലീഗ്

uploads/news/2025/10/806333/congrass-600-360.gif

കോഴിക്കോട്: യുഡിഎഫ് കക്ഷികളായ മുസ്‌ളീംലീഗും കോണ്‍ഗ്രസും തമ്മില്‍ വന്‍ പോര് നിലനില്‍ക്കുന്ന മണ്ഡലത്തില്‍ ഇടത് എംഎല്‍എ യെ വിജയിക്കാനും മന്ത്രിയായി വരാനും ആശംസിച്ച് കോണ്‍ഗ്രസ് നേതാവ് പിടിച്ചത് പുലിവാല്‍. മുസ്‌ളീംലീഗ് മണ്ഡലത്തില്‍ ഇടത് എംഎല്‍എയ്ക്ക് വിജയാശംസ നേര്‍ന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരേ പരാതിയുമായി മുസ്‌ളീംലീഗ് രംഗത്ത് വരികയും ചെയ്തു.

ഇടതുപക്ഷക്കാരനായ കുന്ദമംഗലം എംഎല്‍എ പിടിഎ റഹീമിനെ പൊതുവേദിയില്‍ പുകഴ്ത്തിയത് കൊടുവള്ളി നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് സി കെ ജലീലിലാണ്. ഇനിയും എംഎല്‍എ ആയി ജയിച്ചു വരട്ടെയെന്നും ഇടത് സര്‍ക്കാര്‍ വീണ്ടും സര്‍ക്കാരുണ്ടാക്കിയാല്‍ റഹീമിന് മന്ത്രിയാകാന്‍ കഴയട്ടെ എന്നുമായിരുന്നു ജലീലിന്റെ ആശംസ. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട ചടങ്ങിലായിരുന്നു പ്രസംഗം.

മുസ്‌ളീംലീഗിന് ശക്തമായ പിന്തുണയുള്ള കൊടുവള്ളിയിലോ കുന്ദമംഗലത്തോ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് അല്‍പ്പം കടത്തിപ്പറയുകയും ചെയ്തു. ും ലീഗിന്റെ മണ്ഡലങ്ങളാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് നേതാവിന്റെ പ്രശംസയില്‍ ലീഗിന് അതൃപ്തിയുണ്ട്.
നിലവില്‍ കൊടുവള്ളിയില്‍ ലീഗും കോണ്‍ഗ്രസും സ്വരച്ചേര്‍ച്ചയില്ലാതെ നീങ്ങുന്നതിന് പിന്നാലെയാണ് മണ്ഡലം പ്രസിഡന്റിന്റെ പ്രശംസ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW