Friday, March 13, 2026 Last Updated 15 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 01 Dec 2025 07.33 AM

രാഹുല്‍ മാങ്കൂട്ടത്തില്‍ കോയമ്പത്തൂരിലെന്ന് സംശയം, ഫ്‌ളാറ്റില്‍ പരിശോധന: സി.സി. ടിവി ദൃശ്യങ്ങള്‍ ലഭ്യമായില്ല

uploads/news/2025/12/813700/rahul-mankoottathil.jpg

പാലക്കാട് : ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ അതിജീവിത എത്തിയത് സംബന്ധിച്ച സി.സി.ടിവി ദൃശ്യങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചില്ല. യുവതി പരാതിയില്‍ പറയുന്ന കാലയളവിലെ ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തതാണ് കാരണം. അത്രയും കാലം മുമ്പത്തെ ദൃശ്യം ഡി.വി.ആറില്‍ സൂക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍, രാഹുല്‍ അവസാനം ഫ്‌ളാറ്റില്‍ എത്തിയത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുന്നത്തൂര്‍ മേട്ടിലുള്ള ഫ്‌ളാറ്റിലെത്തിച്ചും പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞദിവസം രാത്രി പാലക്കാട്ടെത്തിയത്.

ഇന്ന് അന്വേഷണ സംഘം വീണ്ടും ഫ്‌ളാറ്റിലെത്തി കെയര്‍ടേക്കറില്‍ നിന്ന് വിവരങ്ങള്‍ തേടും. രാഹുലിന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗം ഫസലിനെ ചോദ്യം ചെയ്തിരുന്നു. ഇവരില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലും പരിശോധന നടത്താനാണ് എസ്.ഐ.ടിയുടെ തീരുമാനം.ഫ്‌ളാറ്റില്‍ ഒരു മാസത്തെ സി.സി.ടിവി ബാക്ക് അപ്പാണുള്ളത്. ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്കുശേഷം അവ ബാക്കപ്പ് ചെയ്‌തെടുക്കാനുള്ള ശ്രമവും ആലോചിക്കുന്നുണ്ട്.

തെളിവ് ശേഖരിക്കാനായി സമീപത്തെ കൂടുതല്‍ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും പ്രത്യേക അന്വേഷണസംഘം തയാറെടുക്കുന്നുണ്ട്. ഇന്നലെ രാവിലെ ഫ്‌ളാറ്റില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇതിനുശേഷം വീണ്ടും സ്വകാര്യവാഹനത്തില്‍ അഞ്ചംഗ സംഘം ഫ്‌ളാറ്റിലെത്തി പരിശോധന നടത്തി.രാഹുലിന്റെ രണ്ട് കാറുകളും ഫ്‌ളാറ്റില്‍ തന്നെയുണ്ട്. എന്നാല്‍, രാഹുലിന്റെ ഫ്‌ളാറ്റില്‍ നിന്ന് ഫോണുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായില്ല.

27 ന് വൈകിട്ട് രാഹുല്‍ പാലക്കാട് ജില്ലവിട്ട വഴി കണ്ടെത്താനായി നഗരത്തിലെ ഒന്‍പത് ഇടങ്ങളിലെ സി.സി.ടിവികള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. രാഹുലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പോലീസ് നിരീക്ഷണത്തിലാണ്. രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചുകഴിയുന്നതായുള്ള സംശയത്തെ തുടര്‍ന്ന് പോലീസിന്റെ ഒരു സംഘം തമിഴ്‌നാട് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW