-->
ഒന്നിച്ച് പാട്ടുപാടി നൃത്തം ചെയ്ത് കുഞ്ചാക്കോ ബോബനും റിമി ടോമിയും. കെ.ജെ യേശുദാസും കെ.എസ് ചിത്രയും ഒന്നിച്ചാലപിച്ച പൊന്നോലത്തുമ്പി പൂവാലിത്തുമ്പീ എന്ന ഗാനമാണ് ഇരുവും ചേര്‍ന്ന് ആലപിച്ചത്.
വിദേശത്ത് നടന്ന സംഗീത പരിപാടിയ്ക്കിടെയാണ് ഇരുവരും പാടി അഭിനയിച്ചത്. ഒരേ നിറത്തിലുളള വസ്ത്രങ്ങള്‍ ധരിച്ചാണ് റിമിയും കുഞ്ചാക്കോയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. കറുത്ത സാരിയില്‍ അതിസുന്ദരിയായാണ് റിമി ടോമി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. കറുത്ത പാന്റസും ഓവര്‍ക്കോട്ടുമായിരുന്നു ചാക്കോച്ചന്റെ വേഷം.
വിലയ ജനശ്രദ്ധയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. എന്ത് രസമാണ് ഇവരുടെ പാട്ട് കേള്‍ക്കാന്‍ എന്നാണ് ആരാധകര്‍ പറയുന്നത്.