Thursday, March 12, 2026 Last Updated 3 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 17 Oct 2025 07.55 AM

എന്തൊക്കെ കാണണം: ദില്ലി ഹൈക്കോടതിയില്‍ യുവതിയെ ചുംബിച്ച് അഭിഭാഷകന്‍, കോടതിയില്‍ പോലും സുരക്ഷയില്ലെന്ന് നെറ്റീസണ്‍സ്

cctv, footage, lawyer, kissing, woman

സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്ന വീഡിയോകളില്‍ പലതും കടുത്ത വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാണമാകാറുണ്ട്. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ നെറ്റീസണ്‍സിനെ ചൊടിപ്പിച്ചിരിക്കുന്നത്. ദില്ലി ഹൈക്കോടതിയില്‍ കോടതി നടപടികള്‍ക്ക് തൊട്ടുമുമ്പ് ഒരു അഭിഭാഷകന്‍, തന്നെ കാണാനെത്തിയ ഒരു സ്ത്രീയെ വലിച്ച് തന്നിലേക്ക് അടുപ്പിച്ച് ചുംബിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളായിരുന്നു ഇത്. പിന്നാലെ കോടതി മുറിക്കുള്ളില്‍ പോലും പ്രൊഫഷണല്‍ പെരുമാറ്റത്തെക്കുറിച്ച് നിരവധി പേര്‍ ആശങ്ക ഉയര്‍ത്തി. കോടതിക്ക് ഉള്ളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലേയെന്ന് നിരവധി പേര്‍ ആശങ്കപ്പെട്ടു.

ദില്ലി ഹൈക്കോടതിയിലെയും അഭിഭാഷകന്റെ മുറിയിലെയും സിസിടിവി ദൃശ്യങ്ങള്‍ ഒരു ലാപ്പ് ടോപ്പില്‍ പ്ലെ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഒരു വശത്ത് ഹൈക്കോടതിയില്‍ കോടതി നടപടികള്‍ക്ക് തൊട്ട് മുമ്പ് അഭിഭാഷകരെത്തുന്നതും മറ്റും കാണാം. മറ്റേ സിസിടിവി ദൃശ്യത്തില്‍ ഒരു അഭിഭാഷകന്റെ മുറിയില്‍ അയാളെ കാണാനെത്തിയ ഒരു സ്ത്രീയെ കാണാം. അഭിഭാഷകന്‍ സ്ത്രീയുടെ കൈയില്‍ പിടിച്ച് വലിച്ച് തന്നിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ സ്ത്രീ ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അഭിഭാഷകന്‍ കൂടുതല്‍ ശക്തിയായി ഇവരെ വലിച്ച് തന്നിലേക്ക് അടുപ്പിക്കുകയും തുടര്‍ന്ന് ചുംബിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.

@ShoneeKapoor എന്ന എക്‌സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചത്. ഡിജിറ്റല്‍ ഇന്ത്യയിലെ നീതിപീഠത്തിലേക്ക് സ്വാഗതം എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോ വളരെ വേഗത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഒറ്റ ദിവസം കൊണ്ട് വീഡിയോ 26 ലക്ഷം പേരാണ് ഇതിനകം കണ്ടത്. സംഭവത്തില്‍ ഉള്‍പ്പെട്ട അഭിഭാഷകന്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ചിലര്‍ അത് എഐ നിര്‍മ്മിതമാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തി. ഇന്ത്യയില്‍ കോടതി നടപടിക്രമങ്ങള്‍ ലഘൂകരിക്കാനാണ് ഓണ്‍ലൈന്‍ കോടതികള്‍ വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. ഇത് മൂലം കുറ്റവാളികളെ കോടതിയില്‍ എത്തിക്കാതെ തന്നെ കേസുകള്‍ കേള്‍ക്കാന്‍ കഴിയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW