-->
കുവൈറ്റ് സിറ്റി: വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) കുവൈറ്റ് പ്രൊവിന്‍സ് സംഘടിപ്പിച്ച 'ഹൃദ്യം 2025' ഓണാഘോഷം സംഘടിപ്പിച്ചു. കുവൈറ്റ് സിറ്റിയിലെ ഹോട്ടല്‍ പാര്‍ക്ക് അവന്യൂവില്‍ നടത്തിയ പരിപാടിയില്‍
WMC ഗ്ലോബല്‍ പ്രസിഡന്റ് അമേരിക്കന്‍ വ്യവസായി ഡോ. ബാബു സ്റ്റീഫന്‍ ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി
ഹരിത് കേതന്‍ ,WMC ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ സുരേന്ദ്രന്‍ കണ്ണാട്ട് (ഹൈദ്രബാദ് )WMC ഗ്ലോബല്‍ യൂത്ത് ഫോറം പ്രസിഡന്റ് രേഷ്മ ആര്‍ ജോര്‍ജ് (അബുദാബി ) WMC മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് സുധീര്‍ സുബ്രമണ്യം (UAE) എന്നിവര്‍ സംബന്ധിച്ചു.
കുവൈറ്റ് സമൂഹത്തിലെ വിവിധ കലാ, സാംസ്‌കാരിക, ബിസിനസ്, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും പരിപാടിയില്‍ പങ്കുചേര്‍ന്നു.
WMC കുവൈറ്റ് അംഗങ്ങള്‍ ഒരുക്കിയ തിരുവാതിര, മോഹിനിയാട്ടം, കുട്ടികളുടെ നൃത്യപ്രകടനങ്ങള്‍ തുടങ്ങിയവ ചടങ്ങിന് സാംസ്‌കാരിക ഭംഗി കൂട്ടുകയുണ്ടായി. ഗായകന്‍ മുബാരക് റാഷീദിന്റെ നേതൃത്വത്തില്‍ ഗാനമേള സംഘടിപ്പിച്ചു.
പ്രസിഡന്റ് ചെസ്സില്‍ ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ജസ്റ്റി ജോര്‍ജ് സ്വാഗതം ആശംസിച്ചു. ചെയര്‍മാന്‍ മോഹന്‍ ജോര്‍ജ്, WMC ഗ്ലോബല്‍ വൈസ് പ്രസിഡന്റ് അഡ്വ തോമസ് പണിക്കര്‍, മിഡില്‍ ഈസ്റ്റ് വൈസ്പ്രസിഡന്റ് അഡ്മിന്‍ സിബി തോമസ് , കുവൈറ്റ് വുമണ്‍സ് വിങ്ങ് ചെയര്‍പേഴ്‌സണ്‍ സുജന്‍ പണിക്കര്‍, വുമണ്‍സ് ഫോറം ഗ്ലോബല്‍ ജോയിന്റ് ട്രഷറര്‍ ജോസി കിഷോര്‍, ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് ദീപാ സുരേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. WMC ട്രഷറര്‍ സുരേഷ് ജോര്‍ജ് യോഗത്തിന് നന്ദി അര്‍പ്പിക്കുകയും ചെയ്തു
ഉല്‍ഘാടന പ്രസംഗത്തില്‍ ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ഡബ്ല്യു എം സി യുടെ ആഗോള ലക്ഷ്യങ്ങള്‍, സാമൂഹിക പ്രതിബദ്ധത, നല്ല ഭാവിയിലേക്കുള്ള ദിശ എന്നീ വിഷയങ്ങള്‍ വിശദീകരിച്ചു.
യുവജനങ്ങള്‍ക്കായി ആഗോള തലത്തില്‍ ഒരു ഗ്ലോബല്‍ യൂത്ത് കോണ്‍ഫറന്‍സ് സംഘടിപ്പിക്കപ്പെടുമെന്നും യൂത്ത് ഫോറം പ്രസിഡന്റ് റേഷ്മ ആര്‍ ജോര്‍ജ് അറിയിച്ചു. ഓണ്‍ലൈന്‍ വഴി ഗ്ലോബല്‍ ചെയര്‍മാന്‍ തോമസ് മുട്ടക്കല്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഷാജി മാത്യു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
മലയാളികളുടെ ഓണാനുഭവം പൂര്‍ണ്ണമാകാന്‍, വിഭവ സമൃദ്ധമായ ഓണസദ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.
മുന്‍ ഗ്ലോബല്‍ യൂത്ത് ഫോറം ചെയര്‍മാന്‍ കിഷോര്‍ സെബാസ്റ്റ്യന്‍, ഷിന്റോ ജോര്‍ജ്, സന്ദീപ് മേനോന്‍, അഡ്വ ഷിബിന്‍ ആനശേരില്‍ , ടോണി മാത്യു, ജോണ്‍ സാമൂല്‍, നവീന്‍ പൗലോസ് തുടങ്ങിയ കുവൈറ്റ് പ്രൊവിന്‍സ് നേതാക്കള്‍ പരുപാടിക്ക്നേതൃത്വംനല്‍കി