-->
പെരുമ്പാമ്പുകളുമായി ബന്ധപ്പെട്ട ഒട്ടനവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ വയനാട് തോല്‍പ്പെട്ടിയില്‍ പെരുമ്പാമ്പ് മാനിനെ വിഴുങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായിമാറുന്നത്. വനപാലകരാണ് ദൃശ്യം പകര്‍ത്തിയത്. ചെറിയ ശരീരമുള്ള പാമ്പ് പൂര്‍ണവളര്‍ച്ചയിലെത്തിയ മാനിനെ വിഴുങ്ങുമ്പോള്‍ ശരീരം വികസിപ്പിക്കുന്നത് വ്യക്തമാണ്. ഇത്രയും അടുത്തുനിന്നുള്ള ഇരവിഴുങ്ങല്‍ ദൃശ്യം അപൂര്‍വമായാണ് ലഭിക്കുക.
മാനിന്റെ തലഭാഗമാണ് പെരുമ്പാമ്പ് ആദ്യം വായ്ക്കുള്ളിലാക്കുന്നത്. പാമ്പിന്റെ വായ എത്ര വലുതാണെന്ന് ഈ സമയം വ്യക്തമാണ്. മാനിന്റെ ശരീരം പൂര്‍ണമായും ചുറ്റിവരിഞ്ഞ ശേഷമാണ് പാമ്പ് പതുക്കെ അകത്താക്കുന്നത്. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായി മാറിയത്.