-->
ബിഗ്‌ബോസ് ഹൗസില്‍ മത്സരാര്‍ഥികളും വൈല്‍ഡ് എന്‍ട്രികളും വീട്ടുകാരും വരുന്നത് നാം കണ്ടിട്ടുണ്ടാകും. എന്നാല്‍ കഴിഞ്ഞ ദിവസം ഹിന്ദി ബിഗ്‌ബോസില്‍ അപ്രതീക്ഷിതമായി മറ്റൊരാള്‍ എത്തി. കൂറ്റന്‍ പെരുമ്പാമ്പ്! ബിഗ് ബോസ് 19 ഹൗസില്‍ കിടപ്പുമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്.
മത്സരാര്‍ഥിയായ ഗൗരവ് ഖന്നയാണ് ആദ്യം പാമ്പിനെ കണ്ടെത്. അദ്ദേഹം ഉടന്‍തന്നെ എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കുകയായിരുന്നു. താമസിയാതെ എല്ലാവരെയും ഗാര്‍ഡന്‍ ഏരിയയിലേക്ക് മാറാന്‍ ബിഗ്‌ബോസ് നിര്‍ദേശിച്ചു. പിന്നീട് മറ്റൊരു മത്സരാര്‍ഥിയായ മൃദുല്‍ തിവാരി പാമ്പിനെ പിടികൂടി കുപ്പിയിലാക്കുകയും സുരക്ഷിതമായി പുറത്താക്കുകയും ചെയ്തു.