-->
കഴിഞ്ഞ ഏതാനും നാളുകളായി ജനവാസമേഖലയില്‍ പെരുമ്പാമ്പുകളുടെ സാന്നിധ്യം വര്‍ധിച്ചുവരുകയാണ്. മുന്‍പൊക്കെ വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ മാത്രം കണ്ടിരുന്ന ഇവ ഇപ്പോള്‍ വീടിനകത്തും വാഹനങ്ങള്‍ക്കകത്തും വരെ കയറിത്തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി വാര്‍ത്തകള്‍ നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഉത്തര്‍പ്രദേശിലെ ബിജെപി നേതാവിന്റെ കാറിലും ഒരു പെരുമ്പാമ്പിനെ കണ്ടെത്തിയിരിക്കുകയാണ്.
ബരാബങ്കിയിലെ ബിജെപി നേതാവായ നാഗേന്ദ്ര പ്രതാപ് സിങ്ങിന്റെ വാഹനത്തിലാണ് ഏഴടി നീളമുള്ള പാമ്പിനെ കണ്ടെത്തിയത്. െ്രെഡവര്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കിയെങ്കിലും ഓണായില്ല. ഇതിനിടെ ബോണറ്റിനകത്ത് നിന്ന് ശബ്ദം കേട്ടുതുടങ്ങി. തുറന്നുനോക്കിയപ്പോള്‍ ചുരുണ്ടുകൂടി കിടക്കുന്ന പെരുമ്പാമ്പ്. ഉടന്‍തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവരെത്തി പാമ്പിനെ പിടികൂടുകയും ചെയ്തു. സമീപത്തെ കാട്ടില്‍ തുറന്നുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
यूपी के बाराबंकी में भाजपा नेता नागेंद्र प्रताप सिंह की कार के इंजन में 7 फीट लंबा अजगर छिपा मिला। वन विभाग ने सुरक्षित रेस्क्यू किया। #UttarPradesh #Barabanki pic.twitter.com/Vz9l6SNCrQ— Vinay Saxena (@vinaysaxenaj) September 22, 2025