Wednesday, March 11, 2026 Last Updated 6 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 13 Oct 2025 10.32 AM

' അസാമാന്യ മനക്കരുത്തുളളയാള്‍' ; ഗിന്നസ് പക്രുവിനൊപ്പമുളള ചിത്രവുമായി സീമ ജി. നായര്‍

post
photo-www.facebook.com/seemagnairactress

മിനീസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും നിറഞ്ഞുനില്‍ക്കുന്ന താരമാണ് സീമ ജി. നായര്‍. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.

ഇപ്പോഴിതാ സീമ ജി. നായര്‍ പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. നടന്‍ ഗിന്നസ് പക്രുവിനൊപ്പമുളള ചിത്രമാണ് സീമ ജി. നായര്‍ പങ്കുവെച്ചത്. ഒപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.

'' ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും,സൗന്ദര്യമുള്ളതുമായ ആളിനൊപ്പം.. സ്‌നേഹത്തോടെ എല്ലാരും പക്രു എന്ന് വിളിക്കുന്ന അജയനൊപ്പം.. കുഞ്ഞുണ്ണി മാഷിന്റെ കവിതകള്‍ എനിക്കേറെയിഷ്ടം.. അദ്ദേഹത്തിന്റെ ഒരു കവിതയുണ്ട്, 'പൊക്കമില്ലായ്മയാണ് എന്റെ പൊക്കം'.. നീളത്തിലോ, വണ്ണത്തിലോ, പൊക്കത്തിലോ ഒന്നും കാര്യമില്ല.. ആത്മധൈര്യം മാത്രം മതി ഏതു എവറസ്റ്റിനെയും കീഴ്‌പ്പെടുത്താന്‍.. ഏറ്റവും സമ്പുഷ്ടം ആവേണ്ടത് മനസാണ്.. പക്രുവിനെ എപ്പോളും ഞാന്‍ നോക്കി കണ്ടിട്ടുള്ളത് അങ്ങനെയാണ്, അസാമാന്യ മനക്കരുത്തുള്ളയാള്‍.. എന്തെങ്കിലും നമ്മളെക്കൊണ്ടാവുമോ എന്ന ചോദ്യത്തിന്, എല്ലാം നമ്മളെ കൊണ്ടാവും ഉത്തരം നല്‍കിയുള്ള ജീവിതം.. മനക്കരുത്തോടെ മുന്നോട്ടു പോകുന്ന എല്ലാവര്‍ക്കും എന്റെ ആശംസകള്‍.. ഒപ്പം കുഞ്ഞുണ്ണി മാഷിന്റെ പ്രിയപ്പെട്ട കവിതക്കും''.

Ads by Google
Ads by Google
LATEST NEWS
TRENDING NOW