Wednesday, March 11, 2026 Last Updated 20 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 09 Oct 2025 02.17 PM

ഇത്തരം ആചാരങ്ങളില്‍ വിശ്വസിക്കുന്ന പെണ്ണാണ് ഞാന്‍, ഈ കല എന്നും നിലനില്‍ക്കണം; പുളളുവന്‍പാട്ടിന്റെ വീഡിയോ പങ്കുവെച്ച് അനുമോള്‍

anumol-
photo-www.instagram.com/anu_yathra/

പുളളുവന്‍ പാട്ടിന്റെ വീഡിയോ പങ്കുവെച്ച് നടി അനുമോള്‍. ഇത്തരം ആചാരങ്ങളില്‍ വിശ്വസിക്കുന്ന ആളാണ് താനെന്നും പുളളുവന്‍പാട്ട് പ്രത്യേക ഊര്‍ജം തരാറുണ്ടെന്നും അനുമോള്‍ കുറിച്ചു.

‘പുളളുവന്‍പാട്ട് പാടുന്ന ചേച്ചി വീട്ടില്‍ വന്നു. ഇത്തരം ആചാരങ്ങളില്‍ വിശ്വസിക്കുന്ന പെണ്ണാണ് ഞാന്‍. ഈ കല എന്നും നിലനില്‍ക്കണമെന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. ഒരു കുട്ടിയായിരുന്നപ്പോള്‍ മുതല്‍ കൗമാര കാലത്തിലും ഇപ്പോഴും നാവേറുപാട്ട് എനിക്ക് പുതിയ ഊര്‍ജം തരും. എന്നെ ശുദ്ധീകരിക്കുകയും എന്നില്‍ സമാധാനം നിറയ്ക്കുകയും ചെയ്യും’ അനുമോള്‍ കുറിച്ചു.

Ads by Google
Thursday 09 Oct 2025 02.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW