Thursday, March 12, 2026 Last Updated 22 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 10.32 AM

‘തല കറങ്ങുന്നു, ചെവിയില്‍ വരെ നീറ്റല്‍; തമാശക്കു പോലും ആരുമിത് കഴിക്കരുത്, കൊച്ചു കുട്ടികൾക്ക് വാങ്ങി കൊടുക്കരുത്; ശത്രുക്കൾക്ക് കൊടുക്കാം...’ വീഡിയോയുമായി അനുമോള്‍

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഏറെയിഷ്ടമുള്ള താരമായ അനുമോള്‍ ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കിട്ട വീഡിയോയില്‍ ലോകത്തെ ഏറ്റവും എരിവുള്ള ജോളോ ചിപ്സ് കഴിക്കുന്ന വീഡിയോയാണ് പങ്കിട്ടിരിക്കുന്നത്.
Anumol, Anumol eating jolo chips
Anumol and Athira Madhav eating world’s hottest JOLO CHIP (Image Source: Youtube)

സീരിയലുകളിലൂടെ ​ആരാധകര്‍ക്ക് സുപരിചിതയായിരു​ന്നെങ്കിലും ജനപ്രിയ ടെലിവിഷന്‍ പരിപാടിയായ സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയാണ് അനുമോള്‍ എന്ന താരം പ്രേക്ഷകഹൃദയം കവര്‍ന്നത്. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 7വിലെ മത്സരാര്‍ത്ഥിയായും 100 ദിവസത്തെ പോരാട്ടത്തിനൊടുവിൽ അവസാനം വിജയകിരീടം ചൂടിയുമാണ് അനുമോള്‍ കുടുംബപ്രേക്ഷകരുടെ മനസ്സ് കീഴടക്കിയത്. അതോടെ അനുമോള്‍ സോഷ്യല്‍ മീഡിയയിലെ മിന്നും താരമായി.
തന്റെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും ഫോട്ടോഷൂട്ടുകളും യാത്രാചിത്രങ്ങളുമൊക്കെ അനുമോള്‍ സോഷ്യല്‍ മീഡിയയിലൂടെയും യൂട്യൂബ് ചാനലിലൂടെയും അനുമോള്‍ പങ്കിടാറുണ്ട്. താരം പങ്കിടാറുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ നിമിഷനേരം കൊണ്ട് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോയിലൂടെ അനുമോളും സുഹൃത്ത് ആതിര മാധവും ഒരുമിച്ച് ജോളോ ചിപ്പ് കഴിക്കുന്ന വീഡിയോയാണ് താരം പങ്കിടുന്നത്. ലോകത്തിലെ ഏറ്റവും എരിവുള്ള മുളകുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ടോർട്ടില്ല ചിപ്പ് ആയ ജോളോ ചിപ്പാണ് അനുമോളും ആതിരയും കഴിക്കുന്നത്. ഇത് കഴിക്കുന്ന ഇവരുടെ വീഡിയോയും പിന്നീടുള്ള എക്സ്പ്രെഷനുകളും ആരാധകര്‍ ഏറ്റെടുക്കുകയാണ്.
എന്നെങ്കിലും ജോളോ ചിപ്പ് മേടിക്കണം എന്നുള്ളത് വളരെ നാളുകളായുള്ള തന്റെ ആഗ്രഹമായിരുന്നു എന്നാണ് അനുമോൾ വീഡിയോയുടെ തുടക്കത്തിൽ പറയുന്നത്. ആദ്യത്തെ ബൈറ്റ് എടുത്തയുടനെ അമ്മേ എന്നു വിളിച്ച് അനുമോളും ആതിരയും നിലവിളിക്കുന്നതും കരയുന്നതും ആതിര വെള്ളമെടുക്കാൻ ഓടുന്നതും വീഡിയോയിൽ കാണാം.
തുടര്‍ന്ന് ചിപ്‌സ് കഴിച്ചതിന് പിന്നാലെ ഇരുവരുടെയും കണ്ണ് നിറഞ്ഞൊഴുകുകയും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്തു. ജോളോ ചിപ്പ് കഴിച്ച് ചെവിയിൽ വരെ നീറ്റൽ അനുഭവപ്പെടുന്നുവെന്ന് ആതിര പറഞ്ഞപ്പോൾ, തനിക്ക് തല കറങ്ങുന്നത് പോലെ തോന്നുന്നു എന്നായിരുന്നു അനുമോളുടെ പ്രതികരണം. ശത്രുക്കൾക്കു കൊടുക്കാൻ പറ്റിയ സാധനമാണ് എന്നും അനുമോൾ തമാശക്ക് പറയുന്നുണ്ട്.
‘വെറുംവയറ്റിൽ ജോളോ ചിപ്പ് കഴിക്കാൻ പാടില്ല എന്നറിഞ്ഞിട്ടു തന്നെയാണ് ഈ സാഹസത്തിനു മുതിർന്നത്, ആരും ഇങ്ങനെ ചെയ്യരുത്...’ എന്നുമാണ് അനുമോൾ വീഡിയോയിൽ പറയുന്നത്. തമാശക്കു പോലും ആരും ഇത് കഴിക്കരുതെന്നും കൊച്ചു കുട്ടികൾക്ക് ഇത് വാങ്ങി കൊടുക്കരുതെന്നും ഇരുവരും മുന്നറിയിപ്പും നല്‍കുന്നുണ്ട്.
വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളും നിറയുന്നുണ്ട്. ‘എന്തായാലും അതിന്റ രുചി മനസ്സിലായല്ലോ, അതിന്റെ പാക്കറ്റ് കാണുമ്പോൾ തന്നെ അറിയാം...ശവപ്പെട്ടിയുടെ രൂപം ഉള്ള പാക്കറ്റ്.... കുഴിയിലേക്ക് എടുക്കാൻ പാകത്തിന് ഉള്ള എരിവ് ആണെന്ന് കണ്ടപ്പോൾ തന്നെ തോന്നി, ഇതിനാണ് മക്കളെ കാശു കൊടുത്തു കടിക്കണ പട്ടിയെ മേടിക്കുക എന്ന് പറയണേ...’ എന്നതടക്കമാണ് കമന്റുകള്‍.

സ്റ്റാർ മാജിക് എന്ന ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ താരങ്ങളാണ് അനുമോളും ആതിര മാധവും. എന്നാൽ അധികം സുഹൃത്തുക്കളുള്ളയാളല്ല താനെന്നും ആതിരയുമാ‌യി ഈയടുത്താണ് വളരെ അടുത്തം സൗഹൃദം ഉണ്ടായതെന്നും ബിഗ് ബോസിൽ പോകും മുമ്പ് അനുമോള്‍ പറഞ്ഞിരുന്നു. അനുമോളും ആതിരയും ഒന്നിച്ചു പങ്കുവെയ്ക്കുന്ന നൃത്തവീഡിയോകളും ഇവരുടെ സൗഹൃദവും മറ്റ് റീലുകളും സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്.

Ads by Google
Saturday 21 Feb 2026 10.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW