Thursday, March 12, 2026 Last Updated 20 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 01.00 PM

‘ഞാൻ പിന്നെ കരയണമായിരുന്നോ ?എന്ത് ചെയ്യണമെന്ന് ഞാനല്ലേ തീരുമാനിക്കുന്നത്; അതാരും ചോദ്യം ചെയ്യണ്ട...’അനുമോള്‍; പെരേരയെ നോക്കി ‘ആക്കി' ചിരിച്ചെന്ന വീഡിയോയ്ക്ക് മറുപടി നല്‍കി താരം

uploads/news/2026/01/819335/Untitled-1.jpg
Anumol smiles on Alin Jose Perera (Image Source: Instagram)

നിരവധി സീരിയലുകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളും നായിക റോളുകളുമൊക്കെയായി നിറഞ്ഞു നിന്നിരുന്ന താരമാണ് അനുമോള്‍. കൂടുതല്‍ പ്രേക്ഷകർ അനുമോളെ അറിഞ്ഞ് തുടങ്ങിയതും സ്നേഹിച്ച്‌ തുടങ്ങിയതും സ്റ്റാർ മാജിക്ക്, ഠമാർ പഠാർ തുടങ്ങിയ ടെലിവിഷൻ ഷോകളുടെ ഭാഗമായശേഷമാണ്. സ്റ്റാർ മാജിക്കിന്റെ ഭാഗമായ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളവരില്‍ ഒരാളും അനുമോളാണ്.
അതിനു ശേഷം ബിഗ് ബോസ് മലയാളം സീസണ്‍ 7ല്‍ അനുമോള്‍ മത്സരാര്‍ത്ഥിയായി. ആദ്യമുതല്‍ പ്രെഡിക്ഷൻ ലിസ്റ്റ് മുതല്‍ ഇടം പിടിച്ച അനുമോള്‍, ഒടുവില്‍ സീസണ്‍ കപ്പുമായാണ് തിരികെ പോയത്. ആദ്യ ദിനം മുതല്‍ അവസാന ദിവസം വരെ തന്റേതായ കണ്ടന്റുകള്‍ നല്‍കാൻ ശ്രമിച്ച അനുമോള്‍ പലപ്പോഴും വിമർശനങ്ങള്‍ക്ക് പാത്രമായി. ഷോയില്‍ ഒപ്പം നിന്ന സുഹൃത്തുക്കള്‍ വരെ അനുവിനെതിരെ തിരിഞ്ഞു. പിആർ കൊണ്ടാണ് അനുമോള്‍ ഷോ ജയിച്ചതെന്നും അഭ്യൂഹങ്ങള്‍ ഉയർന്നു. എന്നാല്‍ അങ്ങനല്ലെന്ന് പിന്നീട് ബിഗ് ബോസ് പ്രേക്ഷകർ തന്നെ തെളിയിച്ചു.
ബിഗ് ബോസിനുശേഷം പ്രോഗ്രാമുകള്‍, പ്രമോഷനുകള്‍, ഉദ്ഘാടനങ്ങള്‍ എല്ലാമായി തിരക്കിലാണ് അനുമോള്‍. അടുത്തിടെയാണ് ദുബായ് യാത്ര കഴിഞ്ഞ് നാട്ടിലെത്തിയത്.
ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് അനുമോളുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഹൻലാലിന്റെ അമ്മയുടെ വിയോഗ വാർത്ത അറിഞ്ഞ് എത്തിയവരില്‍ ബിഗ് ബോസ് സീസണ്‍ 7 വിന്നർ അനുമോളും ഉണ്ടായിരുന്നു. മോഹൻലാലിന്റെ അമ്മയെ അവസാനമായൊരു നോക്ക് കാണാൻ എത്തിയപ്പോഴുള്ള അനുവിന്റെ വീഡിയോയാണ് വിവാദങ്ങളില്‍ ഇടം നേടിയത്. ഇവിടെ വച്ച്‌ റിവ്യൂകള്‍ പറഞ്ഞ് ശ്രദ്ധനേടിയ അലൻ ജോസ് പെരേരയും സുഹൃത്തും എത്തി. ഇവരെ കണ്ടതും അനു ചിരിച്ചു. ട്രോളി ചിരിക്കുന്നതു പോലെയായിരുന്നു അതെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. അതിനു പിന്നാലെ അനു ചെയ്തത് വളരെ മോശമായെന്ന തരത്തില്‍ പ്രതികരിച്ച്‌ അലൻ ജോസ് എത്തിയിരുന്നു. ഇപ്പോഴിതാ വിവാദമായ ഈ വീഡിയോയ്ക്ക് മറുപടി നല്‍കുകയാണ് അനുമോള്‍. എപ്പോള്‍ ചിരിക്കണം എന്നത് തന്റെ തീരുമാനമാണെന്നാണ് അനുമോള്‍ പറയുന്നത്. തനിക്ക് ഇഷ്ടമുള്ളപ്പോള്‍ ചിരിക്കും ഇഷ്ടമുള്ളപ്പോള്‍ കരയുമെന്നും അതൊക്കെ തന്റെ ഫീലിങ്സാണെന്നും മറ്റുള്ളവർ എന്തിനാണ് അത് ചോദ്യം ചെയ്യുന്നതെന്നുമാണ് അനുമോള്‍ പറയുന്നത്.
‘‘അതിന്റെ പേരില്‍ വിവാദങ്ങളുണ്ടായോ? ഞാൻ അറിഞ്ഞില്ല. നെഗറ്റീവ് കമന്റ്സ് വന്നതും കണ്ടില്ല. എനിക്ക് ആ വിഷയത്തില്‍ ഒന്നും പറയാനില്ല. അല്ലെങ്കിലും ഞാൻ ആരെ നോക്കി ചിരിച്ചുവെന്നാണ് പറയുന്നത്? പെരേരയെ നോക്കിയാണോ? ഞാൻ പിന്നെ കരയണമായിരുന്നോ? കരഞ്ഞാല്‍ എല്ലാവരും ചോദിക്കും എന്തിനാണ് കരയുന്നതെന്ന്.
ചിരിച്ചപ്പോള്‍ ചോദിക്കുന്നു എന്തിനാണ് ചിരിക്കുന്നതെന്ന്. ഞാൻ എന്താണ് പിന്നെ ചെയ്യേണ്ടത്. മരണ വീടാണെന്ന് പറഞ്ഞ് എനിക്ക് ചിരിക്കാൻ പാടില്ലേ?. ഒരു മനുഷ്യനും ചിരിക്കാനും കരയാനും അവന്റെ ഫീലിങ്സ് പുറത്ത് കാണിക്കാൻ പാടില്ലേ? ഞാൻ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലേ തീരുമാനിക്കേണ്ടത്. എനിക്ക് ഇഷ്ടമുള്ളപ്പോള്‍ ഞാൻ ചിരിക്കും ഇഷ്ടമുള്ളപ്പോള്‍ കരയും. അതൊക്കെ എന്റെ ഫീലിങ്സാണ്. മറ്റുള്ളവർ എന്തിനാണ് അത് ചോദ്യം ചെയ്യുന്നത്, അത്രയേയുള്ളൂ...’’ അനുമോള്‍ പറഞ്ഞു. അനുവിന്റെ സുഹൃത്തും സോഷ്യല്‍മീഡിയ ഇൻഫ്ലൂവൻസേഴ്സുമായ മീത്തിന്റെയും മിരിയുടേയും പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിന് എത്തിയപ്പോഴാണ് ഓണ്‍ലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അനുമോള്‍ മറുപടി നല്‍കിയത്. പിന്നാലെ നിരവധി പേര്‍ അനുമോളെ പിന്തുണച്ച്‌ രംഗത്ത് എത്തി.

മീത്തും മിരിയും ചേർന്ന് ലക്ഷങ്ങള്‍ പൊടിച്ച്‌ അത്യാഢംബരപൂർവം ഒരു സൗധം പണിത് ഉയർത്തിയിരിക്കുന്നത്. റൂഹ് എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ വീ‍ഡിയോകളും ഫോട്ടോകളും സോഷ്യല്‍മീ‍ഡിയയില്‍ വൈറലാണ്. പുതിയ വീട് വെക്കാൻ പ്ലാനുണ്ടോയെന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. ‘‘ഇതുപോലൊരു വീട് പണിയുമോയെന്ന് ചോദി‌ച്ചാല്‍ അറിയില്ല. പക്ഷെ സ്വന്തമായി ഒരു വീട് പണിയും. അതിനൊക്കെ സമയമുണ്ട്. ഇപ്പോഴുള്ളത് അമ്മയും അച്ഛനും വെച്ച വീടാണ്. അതുകൊണ്ട് എനിക്ക് സ്വന്തമായി ഒരു വീട് വെക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. ആഗ്രഹമാണത്.
സ്വന്തമായി ഒരു വീട് വെക്കണം. ഒറ്റയ്ക്കല്ല ഫാമിലിയായിട്ടാകും താമസിക്കുക. പക്ഷെ ഒറ്റയ്ക്ക് ഒരു വീട് വെക്കുക എന്നത് എല്ലാവരുടേയും ആഗ്രഹമാണ്...’’അനുമോള്‍ പറഞ്ഞു. ബിഗ് ബോസില്‍ വിജയിയായപ്പോള്‍ ലക്ഷങ്ങളാണ് അനുവിന് പ്രതിഫലമായി ലഭിച്ചത്. ഹൗസിലായിരുന്നപ്പോഴും സ്വന്തമായി ഒരു വീടെന്ന സ്വപ്നങ്ങളെ കുറിച്ച്‌ അനു സംസാരിക്കാറുണ്ടായിരുന്നു.

Ads by Google
Tuesday 06 Jan 2026 01.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW