-->
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ, സഹോദരി റീനുവിന്റെ മക്കളായ കുട്ടാപ്പിയ്ക്കും കുട്ടിമാണിയ്ക്കും സഹോദരന്‍ റിങ്കുവിന്റെയും മുക്തയുടെയും മകള്‍ കണ്‍മണിയ്ക്കുമൊപ്പമുളള റിമിയുടെ യാത്രാചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. സിംഗപ്പൂരിലേക്കായിരുന്നു റിമിയുടെയും കുട്ടിപ്പട്ടാളത്തിന്റെയും യാത്ര.
'' ഒരുപാട് യാത്രകള്‍ പോയതില്‍ ഇവരുടെ ഒപ്പം പോവുമ്പോ കിട്ടുന്ന ഒരു സന്തോഷം അത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്. സ്ഥലങ്ങള്‍ കാണുമ്പോഴുളള അവരുടെ കൗതുകം മാത്രം മതി. വേറെ അതില്‍ കൂടുതല്‍ ഒന്നും ഇല്ല. ദൈവം അനുഗ്രഹിച്ചാല്‍ ഇനിയും ഒരുപാട് യാത്ര ചെയ്യണമെന്നുണ്ട്'', എന്നാണ് കുട്ടിപ്പട്ടാളത്തിനൊപ്പമുളള ചിത്രങ്ങള്‍ പങ്കിട്ട് റിമി കുറിച്ചത്.