Thursday, March 12, 2026 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Oct 2025 12.26 PM

വാകത്താനം അസോസിയേഷന്‍ കുവൈത്ത് ഓണാഘോഷവും 9-മത് വാര്‍ഷികവും ആഘോഷിച്ചു

ONAM

കുവൈത്ത്‌സിറ്റി: വാകത്താനം അസോസിയേഷന്‍ കുവൈറ്റിന്റെ ഓണാഘോഷവും, ഒമ്പതാമത് വാര്‍ഷികവും ആശാ രാരി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം, കുട്ടികളുടെ കലാപരിപാടികള്‍, തിരുവാതിരകളി, കളരിപ്പയറ്റ്, വഞ്ചിപ്പാട്ട്, ചെണ്ടമേളം, പുലികളി, ഓണസദ്യ എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. അസോസിയേഷന്‍ പ്രസിഡന്റ് മനോജ് മാത്യു, സെക്രട്ടറി ജസ്റ്റിന്‍ വര്‍ഗീസ്, ട്രഷറര്‍ ടോം ജോസ്, വൈസ് പ്രസിഡന്റ് ആന്‍ഡ്രൂസ് കുര്യന്‍,ജോയിന്‍ സെക്രട്ടറി ആല്‍ഫി അലക്‌സ്, പ്രോഗ്രാം കണ്‍വീനര്‍ ലിജു കുര്യാക്കോസ്, വനിതാ വിങ്ങില്‍ നിന്ന് അജിത ആന്‍ഡ്രൂസ്, ഓഡിറ്റര്‍ സാബു ഏലിയാസ്, അല്‍ മുള്ള എക്‌സ്‌ചേഞ്ച് പ്രോഗ്രാം മാനേജര്‍ ഷെഫി എബ്രഹാം, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് ആയ ജേക്കബ് മാത്യു,രാരി വര്‍ഗീസ്,സാം നൈനാന്‍, ഗിരീഷ് നായര്‍, ശ്രീജിത്ത് രാജന്‍, ഡിപിന്‍ സ്‌കറിയ, ജിറ്റു മാത്യു, ടിറ്റു ആന്‍ഡ്രൂസ്, അനൂപ് മാത്യു, ജിനു കുര്യന്‍, അജയ് മാത്യു, ഷിബു വര്‍ഗീസ് വനിതാ വിങ്ങില്‍ നിന്ന് ജിന്‍സി വര്‍ഗീസ്, അന്‍സു അനിയന്‍കുഞ്ഞ് എന്നിവര്‍ പങ്കെടുത്തു. കലാ പരിപാടിയില്‍ വിജയിച്ച കുട്ടികള്‍ക്ക് സമ്മാനദാനവും നടത്തപ്പെട്ടു. ജനറല്‍ കണ്‍വീനറായ റിനോ എബ്രഹാം പരിപാടികള്‍ക്ക്നേതൃത്വംനല്‍കി.

Ads by Google
Ads by Google
TRENDING NOW