Friday, March 13, 2026 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Oct 2025 10.12 AM

അമ്പമ്പോ.. ഭയം അരിച്ചിറങ്ങും! വള്ളത്തിൽ സഫാരി നടത്തുന്നതിനിടെ ടൂറിസ്റ്റുകൾക്കടുത്തേക്ക് പാഞ്ഞടുത്ത് കാട്ടാന, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

elephant, attack, botswan, safari

കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട ഒട്ടനവധി വീഡിയോകൾ നാം സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ സമാനമായ ഒരു ദൃശ്യമാണ് ഏറെ ഭയം ജനിപ്പിക്കുന്നത്. ബോട്സ്വാനയിലെ ചതുപ്പുമേഖലയിൽ ടൂറിസ്‌റ്റ് സംഘത്തിനു നേരെ പാഞ്ഞടുക്കുന്ന വമ്പൻ പിടിയാനയുടെ വീഡിയോയാണിത്.

ചതുപ്പുഭാഗത്ത് വള്ളത്തിൽ സഫാരി നടത്തുകയായിരുന്നു അമേരിക്കയിൽനിന്നും ബ്രിട്ടനിൽ നിന്നുമുള്ള സംഘം. പിടിയാനയും കുഞ്ഞുങ്ങളും നിൽക്കുന്നത് കണ്ടെങ്കിലും വള്ളം അങ്ങോട്ട് തന്നെ പോവുകയായിരുന്നു. ഇതോടെ അമ്മയാനയുടെ നിയന്ത്രണം വിട്ടു. വള്ളത്തിനു നേർക്ക് ഓടിവരികയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്തു. എന്നാൽ തുഴയുന്നവർ അതിവേഗത്തിൽ വള്ളം പിന്നോട്ടേക്ക് എടുക്കുകയായിരുന്നു. എന്നാൽ പാഞ്ഞെത്തിയ ആന വള്ളം മറിച്ചിട്ടു.

ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചെങ്കിലും ആന ആരെയും ഉപദ്രവിച്ചില്ലെന്നത് ആശ്വാസകരമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ആനകൾ കാണപ്പെടുന്നത് ബോട്സ്വാനയാണ്. ഏകദേശം 130000 ആനകൾ ഇവിടെയുണ്ടെന്നാണ് കണക്ക്. തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ആനകളും മനുഷ്യരും തമ്മിൽ സംഘർഷങ്ങൾ രൂക്ഷമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW