Wednesday, March 11, 2026 Last Updated 34 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Oct 2025 09.42 AM

'ഞാന്‍ ഷോയിലുണ്ടായിരുന്നെങ്കില്‍ പ്ലാച്ചിയെ അടുപ്പില്‍ വെച്ച് കത്തിച്ചേനെ, വൈറലാകാന്‍ അനു എന്തും ചെയ്യും' ; ലക്ഷ്മി പ്രിയ

have, oven

ബിഗ് ബോസ് മലയാളം സീസണ്‍ 7 മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. സ്റ്റാര്‍മാജിക് ഷോയിലൂടെ ശ്രദ്ധ നേടിയ അനുമോളും ഷോയില്‍ മത്സരാര്‍ത്ഥിയായിട്ടുണ്ട്. ഇപ്പോഴിതാ താരത്തെപ്പറ്റി സംസാരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരവും നടിയുമായ ലക്ഷ്മി പ്രിയ.

മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലക്ഷ്മി പ്രിയ. അനുവിനെ പറ്റിയും ബിഗ്‌ബോസ് ഷോയില്‍ അനു കാര്യമായി കൊണ്ടുനടക്കുന്ന പ്ലാച്ചിയെ കുറിച്ചുമാണ് ലക്ഷ്മി സംസാരിക്കുന്നത്. സ്റ്റാര്‍ മാജിക്കില്‍ നിഷ്‌കളങ്കത വാരി വിതറിയ പോലുളള ക്യാരക്ടറല്ല അനുവെന്ന് ലക്ഷ്മിപ്രിയ പറയുന്നു. അനു വളരെ സ്മാര്‍ട്ടായ കുട്ടിയാണെന്നും ബുദ്ധിമതിയായ കുട്ടിയാണെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. താന്‍ ഷോയിലുണ്ടായിരുന്നെങ്കില്‍ പ്ലാച്ചിയെ അടുപ്പില്‍ വെച്ച് കത്തിച്ചേനെ എന്നും ലക്ഷ്മി പ്രിയ പറയുന്നു.

'അനു വളരെ സ്മാര്‍ട്ടായ, ബുദ്ധിമതിയായ കുട്ടിയാണ്. ജീവിക്കാനറിയാം. അത് വേണമല്ലോ, ജീവിക്കാനും നില്‍ക്കാനും അറിയണം. അല്ലാതെ സ്റ്റാര്‍ മാജിക്കില്‍ നിഷ്‌കളങ്കത വാരി വിതറിയ പോലുള്ള ക്യാരക്ടറല്ല അനു. വളരെ സ്‌ട്രോങ്ങായ മത്സരാര്‍ത്ഥിയാണ് എന്നാണ് എന്റെ വിശ്വാസം. എങ്ങനെ പ്ലേ ചെയ്തിരിക്കുന്നു എന്നെനിക്കറിയില്ല. ബിഗ് ബോസ് ക്ലിപ്പിംഗുകളേ കാണുന്നുള്ളൂ. മുഴുവനായി കാണാറില്ല. ഉപ്പുമാവ് ഇളക്കാന്‍ അനു മുകളില്‍ കയറിയിരുന്നതൊക്കെ കണ്ടു. വൈറലാകാന്‍ വേണ്ടി അനു എന്തും ചെയ്യും. അങ്ങനെയാണ് അനു. എങ്ങനെ സര്‍വൈവ് ചെയ്യണമെന്നും സ്‌ക്രീന്‍ എങ്ങനെ കവര്‍ ചെയ്യണമെന്നും സ്‌ക്രീന്‍ സ്‌പേസ് എങ്ങനെ ഉണ്ടാക്കണമെന്നും അനുവിന് അറിയാം. എനിക്ക് സ്റ്റാര്‍ മാജിക്കില്‍ വെച്ചു തന്നെ അനുവിന്റെ കഴിവിനെക്കുറിച്ച് നല്ല ബോധ്യമുണ്ട്. ഷോയില്‍ ഉള്ളപ്പോളൊന്നും ഈ പ്ലാച്ചിയൊന്നും ഇല്ല. ഞാന്‍ ഷോയിലുണ്ടായിരുന്നെങ്കില്‍ അതിനെ അടുപ്പില്‍ വെച്ച് കത്തിച്ചേനെ''- ലക്ഷ്മി പ്രിയയുടെ വാക്കുകള്‍

Ads by Google
Ads by Google
LATEST NEWS
TRENDING NOW