Wednesday, March 11, 2026 Last Updated 46 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Oct 2025 12.53 PM

ശ്രദ്ധേയമായി ‘അയ്യയ്യേ നിർമ്മലേ.. ; ആരാണ് നിർമ്മല ? സെന്ന ഹെഗ്ഡെയുടെ അവിഹിതത്തിലെ ആദ്യഗാനം പുറത്തിറങ്ങി

uploads/news/2025/10/804350/sng.gif

സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ 'തിങ്കളാഴ്ച നിശ്ചയം' ഏറെ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സിനിമയാണ്. അതേ ഴോണറിൽ മറ്റൊരു ചിത്രവുമായി വീണ്ടും എത്തുകയാണ് സെന്ന ഹെഗ്ഡെ. ഒക്ടോബർ 10ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്ന ‘അവിഹിതം’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ടിറ്റോ പി തങ്കച്ചന്റെ വരികൾക്ക് ശ്രീരാഗ് സജിയാണ് സംഗീതം നൽകിയിരിക്കുന്നത്. ‘അയ്യയ്യേ..’ എന്ന വരികളിലൂടെ മുൻപോട്ടു പോകുന്ന ഗാനം സിയ ഉൽ ഹഖ് , ശ്രീരാഗ് സജി എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഗാനത്തിൽ ഒരു സ്ത്രീയുടെ അവിഹിത രഹസ്യം തേടി പോകുന്ന മൂവർ സംഘത്തെയാണ് കാണിക്കുന്നത്. നർമ്മ പ്രാധാന്യത്തോടെ ഒരുക്കിയിരിക്കുന്ന ഗാനം E4 എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോൽ, വിനീത് ചാക്യാർ, ധനേഷ്എം രാകേഷ് ഉഷാർ, വൃന്ദ മേനോൻ, അജിത് പുന്നാട്, ഉണ്ണികൃഷ്ണൻ പരപ്പ, അനീഷ് ചെമ്മരത്തി, ഗോപിനാഥൻ. ടി, വിജിഷ നീലേശ്വരം, അമ്മിണി ചന്ദ്രലയം, പാർവണ രാജ്, ബീന കൊടക്കാട്, വിസ്മയ ശശികുമാർ, പ്രേമലത, ശ്യാമിലി ദാസ്, വിപിൻ കെ, സ്വപ്നം പള്ളം, മുകേഷ് ഒ എം ആർ, സായന്ത്, കാർത്തിക വിജയകുമാർ, പ്രഭാകരൻ, ശുഭ സി പി, ലക്ഷ്മണൻ മണ്ണിയത് എന്നിവരാണ് അവിഹിതത്തിലെ താരങ്ങൾ.

തിരക്കഥ, സംഭാഷണം അംബരീഷ് കളത്തറ, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്ന് എഴുതുന്നു. ഇഫോർ എക്സ്പിരിമെന്റ്സ്, ഇമാജിൻ സിനിമാസ്, മാർലി സ്റ്റേറ്റ് ഓഫ് മൈൻഡ് എന്നീ ബാനറിൽ മുകേഷ് ആർ. മേത്ത, ഹാരിസ് ദേശം, പി.ബി. അനീഷ്, സി.വി. സാരഥി, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഛായാഗ്രഹണം-ശ്രീരാജ് രവീന്ദ്രൻ, രമേഷ് മാത്യൂസ്, ക്രിയേറ്റീവ് ഡയറക്ടർ -ശ്രീരാജ് രവീന്ദ്രൻ, എഡിറ്റർ-സനാത് ശിവരാജ്, സംഗീതം -ശ്രീരാഗ് സജി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -സുധീഷ് ഗോപിനാഥ്, കല -കൃപേഷ് അയ്യപ്പൻകുട്ടി, ആക്ഷൻ -അംബരീഷ് കളത്തറ, ലൈൻ പ്രൊഡ്യൂസർ -ശങ്കർ ലോഹിതാക്ഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -വിഷ്ണു ദേവ്, റെനിത് രാജ്, കോസ്റ്റ്യൂം ഡിസൈൻ -മനു മാധവ്, മേക്കപ്പ് -രഞ്ജിത്ത് മനാലിപ്പറമ്പിൽ, സൗണ്ട് ഡിസൈൻ -രാഹുൽ ജോസഫ്, സേഥ് എം ജേക്കബ്, ഡിഐ -എസ്.ആർ ആക്ഷൻ ഫ്രെയിംസ് മീഡിയ, വിഎഫ്എക്സ് -റാൻസ് വിഎഫ്എക്സ് സ്റ്റുഡിയോ, സിങ്ക് സൗണ്ട് -ആദർശ് ജോസഫ്, മാർക്കറ്റിംഗ് -കാറ്റലിസ്റ്റ്, ടിൻഗ്, ഓൺലൈൻ മാർക്കറ്റിംഗ് -വിപിൻ കുമാർ, സ്റ്റിൽസ് -ജിംസ്ദാൻ, ഡിസൈൻ - അഭിലാഷ് ചാക്കോ, വിതരണം -ഇ ഫോർ എക്സ്പിരിമെന്റ്സ് റിലീസ്. പിആർഒ - എ.എസ്. ദിനേശ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW