Tuesday, March 10, 2026 Last Updated 8 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Oct 2025 12.39 PM

കുട്ടികളുടെ മുന്‍പില്‍ വെച്ച് ഒരിയ്ക്കലും ഇക്കാര്യങ്ങള്‍ സംസാരിയ്ക്കരുത്

gossip, children

മാതാപിതാക്കള്‍ കുട്ടികളോട് ഇടപഴകുമ്പോള്‍ വളരെയധികം ശ്രദ്ധ കൊടുക്കുക തന്നെ വേണം. മാതാപിതാക്കളുടെ പെരുമാറ്റവും, സംസാരവുമൊക്കെ കുട്ടികളെ വളരെ പെട്ടെന്നാണ് സ്വാധീനിയ്ക്കുന്നത്. കുട്ടികളല്ലേ, എന്ന ധാരണയില്‍ അവരുടെ ഒപ്പമിരുന്ന് മാതാപിതാക്കള്‍ പല കാര്യങ്ങളും സംസാരിയ്ക്കാറുണ്ട്. എന്നാല്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചു മാത്രം കുട്ടികളോട് ഇടപഴകുക എന്നതാണ് പ്രധാനം. കുട്ടി പഠിക്കുന്നതും മനസിലാക്കുന്നതും അവനു ചുറ്റും നടക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ടു തന്നെ ഇനി പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധ വെയ്ക്കാം.....

* സാമ്പത്തിക പ്രശ്‌നങ്ങള്‍ സംസാരിക്കുന്നത് - സാമ്പത്തികമായ ഞെരുക്കങ്ങള്‍, ഇല്ലായ്മകള്‍ എന്നിവ കുട്ടികളെ അറിയിക്കാതിരിക്കാന്‍ ശ്രമിക്കണം. കാരണം കുട്ടികളുടെ മുന്നില്‍ വച്ച് സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് കുട്ടികളില്‍ സാമ്പത്തിക അരക്ഷിതാബോധം ഉണ്ടാക്കിയേക്കാം. സാമ്പത്തികമായി പിന്നിലാണെന്ന ചിന്ത കുട്ടിയുടെ മാനസികനില, ആഗ്രഹങ്ങള്‍ എന്നിവയെയെല്ലാം ബാധിക്കും. ആത്മവിശ്വാസക്കുറവ് പോലും ചില കുട്ടികളില്‍ ഇതു മൂലം കണ്ടുവരാറുണ്ട്.

* വര്‍ഗ്ഗീയത - കുട്ടികളുടെ മുന്നില്‍ വച്ച് ഒരിക്കലും ചര്‍ച്ച ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ജാതി - മത ചിന്തകള്‍ വര്‍ഗീയത വളര്‍ത്തുന്ന കാര്യങ്ങള്‍ എന്നിവ. എല്ലാ മതങ്ങളെയും എല്ലാ ആളുകളെയും ഒരു പോലെ സ്‌നേഹിക്കാനും ബഹുമാനിക്കാനുമാണ് കുട്ടികളെ ശീലിപ്പിക്കേണ്ടത്.

* ദാമ്പത്യ പ്രശ്‌നങ്ങള്‍ - കുട്ടികളെ സംബന്ധിച്ചിടത്തോളം അച്ഛനമ്മമാര്‍ക്ക് ഒരേ സ്ഥാനം ആണുള്ളത്. അതിനാല്‍ കുട്ടികളുടെ മുന്നില്‍ വച്ച് അച്ഛനമ്മമാര്‍ തമ്മില്‍ വഴക്കുണ്ടാക്കുന്നതും വൈകാരികമായി പെരുമാറുന്നതും കുട്ടികളെ മാനസികമായ സമ്മര്‍ദ്ദത്തിലാക്കും. കുട്ടികള്‍ക്ക് വീട്ടില്‍ സുരക്ഷാബോധം ഇല്ലാതാക്കുന്നതിനിത് കാരണമാകും. അച്ഛനമ്മമാരുമായി പലതും തുറന്നു സംസാരിക്കാനുള്ള കുട്ടികളുടെ സ്വാതന്ത്ര്യം ഇത്തരം വഴക്കുകള്‍ ഇല്ലാതാക്കും.

* നിരാശാജനകമായ സംസാരം - ജീവിതത്തിലെ വീഴ്ചകള്‍ വിളിച്ചു പറയുന്നതും നിരാശയോടെ സംസാരിക്കുന്നതും കുട്ടികളുടെ ആത്മവിശ്വാസം കുറയ്ക്കും. വിജയത്തേക്കാള്‍ പരാജയം പ്രതീക്ഷിച്ചു കൊണ്ടായിരിക്കും പിന്നീടവര്‍ കാര്യങ്ങളെ സമീപിക്കുക. എന്നാല്‍ ഇതേ കാര്യങ്ങള്‍ തന്നെ പോസിറ്റിവായി പങ്കുവയ്ക്കാം. പരാജയങ്ങളില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ കുട്ടികളെ അറിയിക്കുന്നത് നല്ലതാണ്. ഇത് ജീവിതത്തില്‍ ഉണ്ടാകാവുന്ന പ്രതിസന്ധികള്‍ മുന്‍കൂട്ടി മനസിലാക്കാനും അത് മറികടക്കാനുമുള്ള ആത്മവിശ്വാസം നല്‍കും.

* മറ്റുള്ളവരെക്കുറിച്ചുള്ള പരദൂഷണം - മുതിര്‍ന്ന വ്യക്തികള്‍ക്ക് പലരുമായും ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും ഒക്കെ ഉണ്ടാകാം. എന്നാല്‍ മറ്റുള്ളവരെ കുറ്റം പറയുന്നത് കുട്ടികള്‍ കേള്‍ക്കുന്നത് അവരില്‍ വികലമായ ധാരണകള്‍ ജനിപ്പിക്കും. ഗോസിപ്പ് പതിവായി കേള്‍ക്കുന്നത് കുട്ടികളില്‍ നെഗറ്റീവ് ചിന്ത വളര്‍ത്താന്‍ ഇടയാക്കും. ഇത്തരം കുട്ടികള്‍ നെഗറ്റിവ് ജഡ്ജ്മെന്റ് സ്വഭാവം ഉള്ളവരായി മാറും. അതിനാല്‍ കുട്ടികളുടെ മുന്നില്‍ വച്ച് മറ്റുള്ളവരെ കുറിച്ച് നെഗറ്റീവ് പറയരുത്.

Ads by Google
Ads by Google
TRENDING NOW