Wednesday, March 11, 2026 Last Updated 53 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 05 Oct 2025 03.03 PM

ഉല്ലാസ് പന്തളത്തിന് എന്തു പറ്റി? നടക്കാന്‍ വാക്കിങ് സ്റ്റിക്കിന്റെ സഹായം വേണം; നടന്റെ ആരോഗ്യാവസ്ഥയില്‍ ആശങ്കയോടെ ആരാധകര്‍

what, viral

നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. മലയാളിയെ ഏറെ ചിരിപ്പിച്ചിട്ടുളള കലാകാരനാണ് അദ്ദേഹം. ഉല്ലാസിനെ അറിയുന്നവരെയെല്ലാം വേദനിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വീഡിയോ.

കഴിഞ്ഞ ദിവസം ഉല്ലാസിന്റെ പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ നിന്നുളളതാണ് വീഡിയോ. അവതാരകയും ഉല്ലാസിന്റെ സുഹൃത്തുമായ ലക്ഷ്മി നക്ഷത്രയും ഉദ്ഘാടനത്തിന് എത്തിയിരുന്നു. കുടുംബത്തിനൊപ്പമാണ് ഉല്ലാസ് പരിപാടിക്കെത്തിയത്.

ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നതുപോലെയാണ് ഉല്ലാസ് വീഡിയോയില്‍ കാണപ്പെടുന്നത്. ഇടതു കൈയ്ക്ക് സ്വാധീനം കുറവുളളതായും കാണപ്പെടുന്നു. താരം നടക്കുന്നത് വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ്. ഉല്ലാസിന്റെ ൈകപിടിച്ച് നടക്കാന്‍ ലക്ഷ്മി നക്ഷത്ര സഹായിക്കുന്നുണ്ട്. കാറില്‍ കയറിയ ശേഷം ഉല്ലാസ് പന്തളം വികാരഭരിതനായി കരയുകയും ചെയ്യുന്നുണ്ട്.

പിന്നാലെ ചിരിച്ചുകൊണ്ട് പോകൂ ഉല്ലാസേട്ടാ എന്ന് ലക്ഷ്മി നക്ഷത്ര പറയുന്നുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താരത്തിന് എന്താണ് പറ്റിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

തനിക്ക് സ്‌ട്രോക്ക് ആയിരുന്നുവെന്നും ഇക്കാര്യം ആര്‍ക്കും അറിയില്ലായിരുന്നുവെന്നുമാണ് ഉല്ലാസ് ഒരു വീഡിയോയില്‍ പറയുന്നത്. തങ്ങളുടെ ആര്‍ട്ടിസ്റ്റുകള്‍ കുറച്ച് പേര്‍ക്ക് മാത്രമേ അറിയുമായിരുന്നുളളൂവെന്നും ഉല്ലാസ് പറയുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW