Wednesday, March 11, 2026 Last Updated 35 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 03 Oct 2025 03.11 PM

മകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു കൊടുക്കുന്ന ബാലഭാസ്‌കര്‍; ഓര്‍മ്മച്ചിത്രം പങ്കുവെച്ച് ഇഷാന്‍ ദേവ്

and, old
photo-www.instagram.com/ishaandev_official/

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംഗീതസംവിധായകനും ഗായകനുമാണ് ഇഷാന്‍ ദേവ്. കേരളത്തിലെ ആദ്യ ബോയ് ബാന്‍ഡ് ആയ ' കണ്‍ഫ്യൂഷന്‍' അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറും ഇഷാന്‍ദേവുമൊക്കെ ചേര്‍ന്നാണ് ആരംഭിച്ചത്.

ഇപ്പോഴിതാ തന്റെ മകള്‍ നൈകികയ്ക്ക് ബാലഭാസ്‌കര്‍ ആദ്യാക്ഷരം കുറിക്കുന്നതിന്റെ ഓര്‍മ്മച്ചിത്രം പങ്കുവെച്ച് വിദ്യാരംഭം കുറിക്കുന്ന കുരുന്നുകള്‍ക്ക് അക്ഷരാശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഇഷാന്‍.

അടുത്ത സുഹൃത്തുക്കളായിരുന്നു ഇഷാനും ബാലുവും. ബാലുവിനെക്കുറിച്ച് ഇഷാന്‍ പങ്കുവെയ്ക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം വൈറലാകാറുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW