Monday, March 16, 2026 Last Updated 2 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 02 Oct 2025 08.25 AM

ലോകയ്‌ക്കെതിരെ ഞാന്‍ സംസാരിച്ചതായി വിചാരിക്കരുത്, ആ കണ്‍സപ്റ്റിനെ അഭിനന്ദിക്കുകയാണ് ചെയ്തത്; വിനയന്‍

vinayan

സൂപ്പർഹിറ്റ് ചിത്രം ലോകക്കെതിരെ താൻ സംസാരിച്ചതായി വിചാരിക്കരുതെന്ന് സംവിധായകൻ വിനയൻ. ഇന്നലെ താൻ ലോക സിനിമയുടെ ഐഡിയ തന്റെ മനസ്സിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞത് വേറെ രീതിയിൽ ചില ഓൺലൈൻ മാധ്യമങ്ങൾ വ്യാഖാനിച്ചുവെന്ന് പറയുകയാണ് സംവിധായകൻ. താൻ ആ കൺസപ്റ്റിനെ അഭിനന്ദിക്കുകയാണ് ചെയ്തതെന്നും ഇതുപോലൊരു ഹൊറർ സ്റ്റോറിയുടെ ത്രെഡ് എന്റെ മനസ്സിലും ഉണ്ടായിരുന്നു എന്ന് പറയുന്നത് മോശമായി കരുതണ്ടേന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയൻ ഇക്കാര്യം പറഞ്ഞത്.

'ഓൺലൈൻ മാധ്യമത്തിൽ വന്ന ഈ വാർത്ത കണ്ടവരിൽ ചിലരെങ്കിലും സൂപ്പർഹിറ്റ് ചിത്രമായ ലോകക്കെതിരെ ഞാൻ സംസാരിച്ചതായി വിചാരിച്ചേക്കാം. ലോകയുടെ കൺസപ്റ്റിനെ അഭിനന്ദിക്കുകയാണ് ഞാൻ ചെയ്തത്. പുതിയ കാലത്തെ സിനിമ ഇതുപോലെ ആകണമെന്നും,
ഇതുപോലൊരു ഹൊറർ സ്റ്റോറിയുടെ ത്രെഡ് എന്റെ മനസ്സിലും ഉണ്ടായിരുന്നു എന്നും പറയുന്നത് മോശമായി കരുതേണ്ട. മനസ്സിലുള്ളത് അടിച്ചോണ്ടു പോകുന്നത് മോഷണമല്ലല്ലോ. ലോകയുടെ ശില്പികൾക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ', വിനയൻ കുറിച്ചു.

ഇന്നലെ ചിത്രം കണ്ടോ എന്ന ചോദ്യത്തിന് 'ഞാന്‍ മനസില്‍വെച്ചിരുന്ന കഥയല്ലേ അടിച്ചോണ്ടുപോയത്' എന്നായിരുന്നു ആദ്യം വിനയൻ തമാശരൂപേണ പ്രതികരിച്ചത്. ലോകയുടെ വിജയത്തില്‍ സന്തോഷമുണ്ടെന്നും ലോക പോലെയുള്ള സിനിമകളുടെ കാലമാണ് ഇനി വരാന്‍ പോകുന്നത് എന്നും വിനയൻ പ്രതികരിച്ചു. ഇനി കുറച്ചുകാലത്തേക്ക് കല്യാണിയുടെ കാലമായിരിക്കും എന്നും വിനയൻ പറഞ്ഞു.

അതേസമയം, ബോക്സ് ഓഫീസിൽ ലോക കുതിപ്പ് തുടരുകയാണ്. കേരളത്തിൽ മോഹൻലാൽ ചിത്രമായ തുടരുമിനെ മറികടന്ന് ഒന്നാം സ്ഥാനം നേടാൻ ലോകയ്ക്ക് ഇനി വേണ്ടത് വെറും അഞ്ച് കോടി മാത്രമാണ്. നിലവിൽ ലോക കേരളത്തിൽ നിന്നും ഇതുവരെ നേടിയത് 114 കോടി രൂപയാണ്. തുടരുമാകട്ടെ 119 കോടി സ്വന്തമാക്കിയിട്ടാണ് കേരളക്കര വിട്ടത്. കേരള മാർക്കറ്റിൽ നിന്നും ഒരു മലയാളം സിനിമ നേടിയ ഏറ്റവും ഉയർന്ന കളക്ഷനും ഇതോടെ തുടരുമിന്റെ പേരിലായി. ഈ റെക്കോർഡാണ് ഇപ്പോൾ ലോക തകർക്കാൻ ഒരുങ്ങുന്നത്. മികച്ച കളക്ഷനുമായി ഇപ്പോഴും തിയേറ്ററിൽ പ്രദർശനം തുടരുന്ന ലോക വരും ദിവസങ്ങളിൽ ഈ മോഹൻലാൽ സിനിമയെ മറികടക്കും എന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ.

Ads by Google
Thursday 02 Oct 2025 08.25 AM
Ads by Google
TRENDING NOW