-->
അന്ധവിശ്വാസങ്ങള്‍ വിഹരിക്കുന്ന സിനിമാ മഖേലയില്‍ ഒരുകാലത്ത് ഭാഗ്യംകെട്ടത് എന്ന് മുദ്രകുത്തപ്പെട്ട ലൊക്കേഷനായിരുന്നു തൊടുപുഴ. അവിടെ ഷൂട്ട് ചെയ്യുന്ന സിനിമകള്‍ പരാജയപ്പെടുമെന്ന ഭയത്താല്‍ നിര്‍മാതാക്കളും സംവിധായകരും ഒഴിഞ്ഞുമാറിയ കാലം. എന്നാല്‍ ആ പേടിസ്വ്‌നത്തിന് അന്ത്യം കുറിച്ച് തൊടുപുഴയെ മലയാള സിനിമയുടെ ഭാഗ്യകേന്ദ്രമാക്കി മാറ്റിയ ചരിത്രം പങ്കുവെക്കുകയാണ് സംവിധായകന്‍ വിനയന്‍.
തന്റെ മാസ്റ്റര്‍പീസ് ചിത്രമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ ലൊക്കേഷന്‍ നിശ്ചയിക്കുമ്പോള്‍ നേരിടേണ്ടിവന്ന കടുത്ത എതിര്‍പ്പുകളെയും പിന്നീട് ആ നാട് കൈവരിച്ച സിനിമാ വര്‍ച്ചയെയും കുറിച്ചാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
‘തമിഴ് ഫിലിം കാശി ഷൂട്ടു ചെയ്തത് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ഷൂട്ടു ചെയ്ത കാഞ്ഞാർ തൊടുപുഴ ഏറിയയിൽ തന്നെ ആയിരുന്നു.. വാസന്തിയുടെ ലൊക്കേഷൻ ഫിക്സു ചെയ്യുന്ന സമയത്ത് തൊടുപുഴ തിരഞ്ഞെടുക്കരുതെന്ന് നിർമാതാവായ വിന്ധ്യൻ എന്നെ വളരെ നിർബവ്ധിച്ചു..
അവിടെ ചിത്രീകരിച്ച ഏതൊക്കയോ സിനിമകൾ പരജയപ്പെട്ടതോടെ അൺ ലക്കി ആയ ലൊക്കേഷൻ എന്ന പേരിൽ ആരും ഷൂട്ടിംഗിനു തിരഞ്ഞെടുക്കാതിരുന്ന തൊടുപുഴയെ പക്ഷെ ലക്കി ആക്കിയത് “വാസന്തി”ആയിരുന്നു..
പിന്നെ കാശിയും, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും കൂടി കഴിഞ്ഞതോടെ കേരളത്തിലെ ഏറ്റവും തിരക്കുള്ള സിനിമാ ലൊക്കേഷനായി തൊടുപുഴ മാറി..അതിന്റെ പേരിൽ തൊടുപുഴ M L A യും മന്ത്രിയുമായിരുന്ന ശ്രീ പി. ജെ ജൊസഫ് പുറപ്പുഴയിൽ വച്ച് എനിക്കൊരു സ്വീകരണം തന്നെ നൽകി..
ഇന്ന് തൊടുപുഴ കേരളത്തിലെ ഏറ്റവും നല്ല ഭാഗ്യ ലൊക്കേഷനാണ്..ശരിക്കും പറഞ്ഞാൽ വിശ്വാസത്തിലുപരി അന്ധ വിശ്വാസം വിഹരിക്കുന്ന ഒരു മേഖലയാണ് സിനിമാ മേഖല’ വിനയന്‍ കുറിച്ചു.