-->
രാഷ്ട്രീയ നേതാക്കള്‍ വിശ്വസനീയരായിരിക്കണമെന്ന് സംവിധായകന്‍ വിനയന്‍. പറയുന്ന വാക്കുകള്‍ സത്യസന്ധമായിരിക്കണം. ഡിജിറ്റല്‍ യുഗത്തില്‍ ഉഡായിപ്പ് ഡയലോഗുകള്‍ പറഞ്ഞ് ഗോളടിക്കാമെന്ന് കരുതിയാല്‍ അത് സെല്‍ഫ് ഗോള്‍ ആവുമെന്നും വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ജനതയ്കു വിശ്വസനീയരായിരിക്കണം,അവര്‍ പറയുന്ന വാക്കുകള്‍ സത്യസന്ധമാകണം.. അതു വസ്തുതയ്കു നിരക്കുന്നതാകണം..ഉഡായിപ്പു ഡയലോഗുകള്‍ പറഞ്ഞ് ഗോളടിക്കാമെന്ന് ഇന്നത്തെ കാലത്ത് ആരെന്‍കിലും ധരിക്കുന്നെന്‍കില്‍ അതു സെല്‍ഫ് ഗോള്‍ ആകുമെന്നോര്‍ക്കുക..അതും ഈ ഡിജിറ്റല്‍ യുഗത്തില്‍ ’വിനയന്‍ കുറിച്ചു.