-->
രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുകയാണ്. എല്‍പിജിയില്‍ നിന്ന് പിഎന്‍ജിയിലേക്ക് മാറാന്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ നടി സമീറ റെഡ്ഡി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച രസകരമായ ഒരു വീഡിയോ ആണ് വൈറലാകുന്നത്.
ഒടുവില്‍ ഞങ്ങളുടെ വീട്ടിലും വിഐപി എത്തി എന്ന തലക്കെട്ടോടെയാണ് വീട്ടില്‍ ഗ്യാസ് കുറ്റി കിട്ടിയ സന്തോഷം താരം പങ്കുവെയ്ക്കുന്നത്. വീട്ടില്‍ ഒരു വിഐപി അതിഥി എത്തിയാല്‍ എങ്ങനെയിരിക്കും?. അതുപോലെയാണ് സമീറ ഗ്യാസ് കുറ്റിയെ പരിപാലിക്കുന്നത്. ഗ്യാസ് സിലിണ്ടറിന് ചായ കൊടുക്കുന്നതും ഒപ്പമിരുന്ന് സെല്‍ഫി എടുക്കുന്നതുമെല്ലാം ചേര്‍ത്ത് തീര്‍ത്തും തമാശരൂപേണയുളള ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുളള നിരവധി രാജ്യങ്ങളില്‍ എണ്ണ, എല്‍പിജി പ്രതിസന്ധി രൂക്ഷമാകാന്‍ തുടങ്ങിയിട്ടുണ്ട്. സംഘര്‍ഷം കാരണം ഹോര്‍മുസ് കടലിടുക്കിലെ എണ്ണ വിതരണം തടസ്സപ്പെട്ട സാഹചര്യത്തിലാണ് രാജ്യത്ത് എല്‍പിജി പ്രതിസന്ധി രൂക്ഷമായത്.