Monday, March 16, 2026 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 16 Mar 2026 01.26 PM

' സിഐഡി മൂസ 2 അടുത്ത വര്‍ഷം' ; പ്രഖ്യാപിച്ച് സംവിധായകന്‍ ജോണി ആന്റണി

will, next

ദിലീപിനെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമായിരുന്നു സിഐഡി മൂസ. 2003ല്‍ റിലീസ് ചെയ്ത സിഐഡി മൂസ ഇന്നും മലയാളി പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളില്‍ ഒന്നാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്തവര്‍ഷം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ ജോണി ആന്റണി. കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിനിടെയായിരുന്നു ജോണി ആന്റണി രണ്ടാം ഭാഗത്തെ കുറിച്ച് പറഞ്ഞത്. ദിലീപും ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്.

ദിലീപിനൊപ്പം മലയാളത്തിലെ ഹാസ്യതാരങ്ങളെല്ലാം അണിനിരന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് ഉദയകൃഷ്ണ- സിബി കെ തോമസ് കൂട്ടുകെട്ടായിരുന്നു. ഭാവന ആയിരുന്നു ചിത്രത്തില്‍ നായിക.

അതേസമയം ഭഭബ ആയിരുന്നു ദിലീപിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. വമ്പന്‍ ഹൈപ്പോടെ എത്തിയ ചിത്രം തിയേറ്ററില്‍ പരാജയപ്പെട്ടു. മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Ads by Google
Ads by Google
TRENDING NOW