Monday, March 16, 2026 Last Updated 4 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 16 Mar 2026 12.56 PM

' വിചിത്രവും മനോഹരവുമായ ജീവിതത്തിലെ എന്റെ ആജീവനാന്ത സഹചാരി' ; ആലിയ ഭട്ടിന് പിറന്നാള്‍ ആശംസിച്ച് സഹോദരി

calls, in
photo-www.instagram.com/shaheenb/

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ആലിയ ഭട്ട്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ ജന്മദിനം. ആലിയ ഭട്ടിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സഹോദരി ഷഹീന്‍ ഭട്ട് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

'' എന്റെ അടിസ്ഥാനം, ഈ വിചിത്രവും മനോഹരവുമായ ജീവിതത്തിലെ എന്റെ ആജീവനാന്ത സഹചാരി. എനിക്കറിയാവുന്ന എല്ലാ നല്ല കാര്യങ്ങളിലും നീ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. ജന്മദിനാശംസകള്‍, എന്റെ സര്‍വ്വസ്വമേ' , എന്നാണ് ഷഹീന്‍ ഭട്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ആലിയ ഭട്ടിനൊപ്പമുളള ചിത്രങ്ങളും ഷഹീന്‍ ഭട്ട് പങ്കുവെച്ചിട്ടുണ്ട്.

സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും സോണി റസ്ദാന്റെയും മകളായി 1993 മാര്‍ച്ച് 15 നാണ് ആലിയ ഭട്ടിന്റെ ജനനം. ബാലതാരമായിട്ടാണ് സിനിമയില്‍ എത്തുന്നത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത് 2012ല്‍ റിലീസ് ചെയ്ത ' സ്റ്റുഡന്റ് ഓഫ് ദി ഇയര്‍' എന്ന സിനിമയിലൂടെ നായികയായി അരങ്ങേറ്റം. നടന്‍ രണ്‍ബീര്‍ കപൂറാണ് താരത്തിന്റെ ഭര്‍ത്താവ്. ഇവര്‍ക്ക് റാഹ കപൂര്‍ എന്ന മകളുണ്ട്.

അതേസമയം ' ആല്‍ഫ' എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ' ലവ് ആന്‍ഡ് വാര്‍' എന്ന ചിത്രത്തിലും ആലിയ അഭിനയിക്കുന്നുണ്ട്. രണ്‍ബീര്‍ കപൂറും വിക്കി കൗശലുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Ads by Google
Ads by Google
TRENDING NOW