Wednesday, March 11, 2026 Last Updated 37 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 28 Sep 2025 12.12 PM

ഇവന്‍ ആള് പുലിയാണ് കേട്ടോ! യുഎസില്‍ അണ്ണാന്റെ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്, ജാഗ്രത വേണമെന്ന് അധികൃതര്‍

squirrel, attack, people, us

യുഎസില്‍ അണ്ണാന്റെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്ക്. യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ ആളുകളെയാണ് അണ്ണാന്‍ ആക്രമിച്ചത്. ഇതില്‍ രണ്ട് പേരുടെ പരുക്ക് ഗുരുതരമായിരുന്നു. ഇതോടെയാണ് അണ്ണാനെ കണ്ടാല്‍ അകലം പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. തങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്നേ അണ്ണാന്‍ മുഖത്തേക്ക് ചാടി വീണ് ആക്രമിക്കുകയായിരുന്നു എന്ന് പരുക്കേറ്റവര്‍ പറയുന്നു.

നടക്കാന്‍ ഇറങ്ങിയ തനിക്ക് നേര്‍ക്ക് അണ്ണാന്‍ നിലത്ത് നിന്ന് ചാടുകയായിരുന്നെന്ന് ലൂകാസ് വാലി സ്വദേശിനി ഇസബെല്‍ കാംപോയ് പറയുന്നു. സംഭവം പുറത്തറിഞ്ഞതോടെ ഇത്രയും നിഷ്‌കളങ്കരായ അണ്ണാന്മാര്‍ ആക്രമിക്കുമോ എന്നാണ് എല്ലാവരുടെയും ചിന്ത. അവര്‍ സ്വഭാവത്തില്‍ പേടിയുള്ള ജീവികളാണ്, ഭീഷണി തോന്നുമ്പോള്‍ ഓടി മാറുന്നതാണ് പതിവ്. പക്ഷേ, ചില സാഹചര്യങ്ങളില്‍ ആക്രമണസ്വഭാവം കാണിക്കാന്‍ സാധ്യതയുണ്ട്.

ഇവയില്‍ ഒന്ന് ഭക്ഷണം തേടുമ്പോഴാണ്. മനുഷ്യരുടെ കൈയില്‍ നിന്ന് ഭക്ഷണം പിടിക്കാനോ കരുതാനോ ശ്രമിക്കുമ്പോള്‍ ആക്രമണം നേരിടുന്നു. മറ്റൊന്ന് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് അപകടം സംഭവിക്കും എന്ന് തോന്നുമ്പോള്‍ അമ്മ അണ്ണാന്‍ പ്രതിരോധ നടപടികള്‍ എടുക്കാം.
പിടിച്ചുനിര്‍ത്തുകയോ കോണറില്‍ കുടുക്കുകയോ തുടങ്ങി രക്ഷപ്പെടാന്‍ കഴിയാത്ത സ്ഥിതിയില്‍ അകപ്പെട്ടാല്‍ ഇവ കടിക്കാനോ ആക്രമിക്കാനോ സാധ്യതയുണ്ട്. അതുപോലെ അസുഖ ബാധിതരായാല്‍ (ഉദാ: റേബീസ്) അസാധാരണമായ ആക്രമണ സ്വഭാവം കാണിക്കാം. എങ്കിലും സാധാരണ സാഹചര്യത്തില്‍ അണ്ണാന്മാര്‍ മനുഷ്യരോട് സൗഹൃദപരമാണ്. അകലം പാലിച്ചാല്‍ സുരക്ഷിതരാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW