Friday, March 13, 2026 Last Updated 8 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 27 Sep 2025 01.03 PM

തന്റെ പുതിയ കാമുകിയാണെന്ന് മകന്‍: എഐയോട് വാതോരാതെ സംസാരിച്ച് അമ്മ, ഇങ്ങനെ പറ്റിക്കല്ലെന്ന് നെറ്റീസണ്‍സ്

mother, conversation, chat, gpt

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജോലി മേഖലയില്‍ മാത്രമല്ല ആളുകളുടെ വ്യക്തി ജീവിതത്തെയും സ്വാധീനിച്ചത്തുടങ്ങിയിരിക്കുകയാണ്. എന്തിനും ഏതിനും ഇപ്പോള്‍ എഐ വേണമെന്ന അവസ്ഥയിലാണ്. അതേസമയം പലര്‍ക്കും എഐ ആശയകുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. ഒരു മകന്‍ തന്റെ അമ്മയെ പുതിയ കാമുകിയെ പരിചയപ്പെടുത്തുന്ന വീഡിയോയാണിത് അതേസമയം താന്‍ സംസാരിക്കുന്നത് മകന്റെ ഫോണിലെ എഐയോടാണ് എന്ന് മനസിലാകാതെ അമ്മ എഐയോട് സംസാരിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

തന്റെ കാമുകിയാണെന്ന് പറഞ്ഞ് മകന് ഫോണ്‍ കൈമാറിയതിന് പിന്നാലെ അമ്മ വളരെ ആത്മാര്‍ത്ഥമായും എന്താണ് പേരെന്നും അച്ഛനമ്മമാരാണെന്നും വീട് എവിടെയാണെന്നും ചോദിക്കുന്നു. അമ്മയെ കബളിപ്പിക്കാനുള്ള മകന്റെ ശ്രമത്തില്‍ അമ്മ പൂര്‍ണ്ണമായും വീഴുന്നു. പേര് ചോദിക്കുമ്പോള്‍ ചാറ്റ് ജിപിടിയാണെന്നും വീട് എവിടെയെന്ന് ചോദിക്കുമ്പോള്‍ വെര്‍ച്വലാണെന്നും എഐ മറുപടി പറയുന്നു. എഐ ഓരോ ഉത്തരം പറയുമ്പോഴും അമ്മ അത് ഉറപ്പിക്കുന്നതിനായി മകനെ നോക്കും. വെര്‍ച്വല്‍ ലോകം എവിടെയെന്ന് അമ്മ ചോദിക്കുമ്പോള്‍ അത് ഇന്ത്യയിലെവിടെയോ ആണെന്ന് മകന്‍ മറുപടി പറയുന്നതും കേള്‍ക്കാം. അച്ഛനമ്മമാരെ കുറിച്ച് ചോദിക്കുമ്പോള്‍ തനിക്ക് ആരുമില്ലെന്നും എഐ മറുപടി പറയുന്നു. നിങ്ങളുടെ മാതാപിതാക്കള്‍ എവിടെയാണ് താമസിക്കുന്നത്? ഞാന്‍ ഒരു വിവാഹാലോചന കൊണ്ടുവരാമെന്ന് അമ്മ പറയുന്നു.താന്‍ വെര്‍ച്വലാണെന്നും അതൊന്നും നടക്കില്ലെന്നുമായിരുന്നു മറുപടി.

തുടര്‍ന്ന് മകന്റെ കാമുകിയാണോ എന്ന് ചോദിക്കുന്നു. വെര്‍ച്വല്‍ സഹായി മാത്രമാണെന്നും ആരുടെയും കാമുകിയല്ലെന്നും, എന്നാല്‍ ആവശ്യമുള്ളപ്പോഴെല്ലാം മകനെ സഹായിക്കാന്‍ അത് എപ്പോഴും തയ്യാറാണെന്നും ചാറ്റ് ജിപിടി മറുപടി പറയുന്നു. ഏറ്റവും അവസാനം അമ്മ മകനോട് കണ്ടോ പെണ്‍സുഹൃത്തുക്കളെല്ലാം പറ്റീരാണെന്ന് പറയുന്നതും കേള്‍ക്കാം. വീഡിയോ ഇതിനകം 29 ലക്ഷം പേരാണ് വീഡിയോ കണ്ടത്. അമ്മയുടെ നിഷ്‌ക്കളങ്കതയെ കുറിച്ച് സമൂഹ മാധ്യമ ഉപയോക്താക്കള്‍ കുറിപ്പുമായി രംഗത്തെത്തി. പലരും അമ്മയുടെ നിഷ്‌ക്കളങ്കയെ കുറിച്ചാണ് എഴുതിയത്. അവള്‍ വളരെ നിഷ്‌കളങ്കയാണെന്നായിരുന്നു ഒരു കുറിപ്പ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW