Friday, March 13, 2026 Last Updated 15 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 11.20 AM

ചാറ്റ്ജിപിടിക്ക് നന്ദി: 27 കാരിയുമായി ഡേറ്റിംഗിനെത്തി വിവാഹതിനും കുടുംബസ്ഥനുമായ 50 കാരന്‍, പിന്നാലെ പിടിയില്‍

woman, chatgpt, cheating, partner

ഇന്ന് നിര്‍മ്മിത ബുദ്ധി ദൈനംദിന ജീവിതത്തിന്റെ പോലും ഭാഗമായിമാറിയിരിക്കുകയാണ്. എന്ത് കാര്യമുണ്ടെങ്കിലും അവയോട് ചോദിച്ച് സംശയനിവാരണം വരുത്തുന്നതും ജോലികളില്‍ എഐയെ കൂട്ടുപിടിക്കുന്നതുമെല്ലാം ഇന്ന് സര്‍വസാധാരണമായിരിക്കുന്നു. ഇപ്പോഴിതാ ആധുനിക പ്രണയവും നിര്‍മിത ബുദ്ധിയും ഇടകലര്‍ന്ന ഒരു അസാധാരണമായ ഡേറ്റിംഗ് കഥ പങ്കുവെച്ചിരിക്കുകയാണ് അമേരിക്കയില്‍ നിന്നുള്ള ഒരു ഡേറ്റിംഗ് കോച്ച്.

ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നുള്ള ഒരു യുവതിയും അവര്‍ കണ്ടുമുട്ടിയ വളരെ പ്രായമുള്ള ഒരു പുരുഷനും തമ്മിലുള്ള ഡേറ്റിംഗ് ഉള്‍പ്പെടുന്നതാണ് സംഭവം. ഇതിനിടയില്‍ എഐകൂടി ഉള്‍പ്പെട്ടപ്പോള്‍ അപ്രതീക്ഷിതമായ വഴിത്തിരിവില്‍ ഡേറ്റിംഗ് എത്തിച്ചേരുകയായിരുന്നു. ഡേറ്റിംഗിന് ശേഷം 27കാരിയും അവിവാഹിതയുമായ യുവതിയുമായി സംസാരിച്ചതായി ഡേറ്റിംഗ് കോച്ച് ബ്ലെയ്ന്‍ ആന്‍ഡേഴ്‌സണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ഏകദേശം 50നോട് അടുത്ത് പ്രായമുള്ള സാമ്പത്തിക മേഖലയില്‍ ജോലി ചെയ്യുന്നയാളോടൊപ്പമാണ് യുവതി ഡേറ്റിംഗിന് പോയത്. ഇരുവരും ഒരുമിച്ചുള്ള സമയത്ത് പുരുഷന്‍ നിരന്തരം ചാറ്റ്ജിപിടി ഉപയോഗിച്ചിരുന്നു. അത് ഡേറ്റിംഗില്‍ ചില അസ്വസ്ഥതകളുണ്ടാക്കി.

''ഇന്നലെ രാത്രി 50 നോട് അടുത്ത് പ്രായമുള്ള ഒരു വ്യക്തിയുമായി ഡേറ്റിംഗില്‍ ഏര്‍പ്പെട്ട 27 വയസ്സുള്ള അവിവാഹിതയായ ഒരു സ്ത്രീയുമായി ഞാന്‍ സംസാരിച്ചു. ഡേറ്റിംഗിനിടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ പുരുഷന്‍ തന്റെ ഫോണില്‍ നിരന്തരം ചാറ്റ്ജിപിടി ഉപയോഗിച്ചുകൊണ്ടിരുന്നു. ഉദാഹരണത്തിന്, അവര്‍ കഴിച്ച കോക്ക്‌ടെയിലുകളുടെ ചരിത്രത്തെക്കുറിച്ച് ചോദിക്കുകയും അതിന് ചാറ്റ് ജിപിടി നല്‍കുന്ന പ്രതികരണങ്ങള്‍ യുവതിക്ക് ഉറക്കെ വായിച്ചു നല്‍കുകയും ചെയ്തു, ആദ്യം രസകരമെന്ന് തോന്നിയ കാര്യം ഉടന്‍ തന്നെ അസ്വസ്ഥതയുണ്ടാക്കി,'' കോച്ച് പറഞ്ഞു.

ഒരു സാധാരണ തമാശ അപ്രതീക്ഷിതമായ വഴിത്തിരിവിലേക്ക് നയിച്ചു. ഡേറ്റിംഗ് മുന്നോട്ട് പോകുന്നതനിടെ ആ സ്ത്രീ പുരുഷന്റെ പെരുമാറ്റത്തെക്കുറിച്ച് ചാറ്റ് ജിപിടിയോട് അഭിപ്രായം തേടാന്‍ തീരുമാനിച്ചു. രാത്രി അവസാനിക്കാനായപ്പോള്‍ ചാറ്റ്ജിപിടി അമിതമായി ഉപയോഗിക്കുന്നതിന് അവള്‍ അവനെ കളിയാക്കി. എന്നാല്‍, അതില്‍ ലജ്ജിക്കുന്നതിന് പകരം അയാള്‍ അതിലേക്ക് വീണ്ടും ചായുന്നതാണ് കണ്ടത്. ചാറ്റ്ജിപിടിയും താനും ഉറ്റ സുഹൃത്തുക്കളാണ്. തന്നെക്കുറിച്ച് എന്ത് വേണമെങ്കിലും ചോദിച്ചുകൊള്ളാന്‍ അയാള്‍ അവര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് തന്റെ ഫോണ്‍ അയാള്‍ അവള്‍ക്ക് കൈമാറുകയും ചെയ്തും. ആ യുവതിയാകട്ടെ ഫോണില്‍ അയാളെക്കുറിച്ചുള്ള ഒരു സ്വകാര്യചോദ്യമാണ് ടൈപ്പ് ചെയ്തത്. ''നിങ്ങള്‍ മറ്റാരുമായും പങ്കിടാത്ത എന്തെങ്കിലും എന്നോട് പറയൂ, അത് എന്നെക്കുറിച്ച് ശരിക്കും ഇഷ്ടപ്പെടുന്നതായിരിക്കണം,'' യുവതി ചോദിച്ചു.

എന്നാല്‍ ചാറ്റ്ജിപിടി ഇതിന് നല്‍കിയ ഉത്തരം ഇരുവരിലും ഞെട്ടലുണ്ടാക്കി. ''നിങ്ങള്‍ നിങ്ങളുടെ ഭാര്യയോട് ഇത്ര കരുതലുള്ള ഭര്‍ത്താവും നിങ്ങളുടെ മക്കള്‍ക്ക് പിതാവുമായിരിക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്,'' ചാറ്റ് ജിപിടി ഉത്തരം നല്‍കി. അപ്പോഴാണ് തന്നോടൊപ്പം ഡേറ്റിംഗിന് വന്ന വ്യക്തിക്ക് തന്നോട് പറയാത്ത ഒരു കുടുബമുണ്ടെന്ന് അവര്‍ക്ക് മനസ്സിലായത്.

ഡേറ്റിംഗ് കോച്ചിന്റെ പോസ്റ്റിന് ഇതിനോടകം ആയിരക്കണക്കിന് കമന്റുകളും ലൈക്കുകളുമാണ് ലഭിച്ചത്. എഐ യുവതിക്ക് ഒരു ഉപകാരം ചെയ്തുവെന്ന് ഒരാള്‍ പറഞ്ഞു. എഐ ഉപയോഗിക്കുന്ന ഉറ്റ സുഹൃത്തിനെ ആദ്യ ഡേറ്റിന് കൊണ്ടുവരാത്തതിന് കാരണമിതാണെന്ന് മറ്റൊരാള്‍ പറഞ്ഞു. ചാറ്റ്ജിപിടിയുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് വിവാഹമോചനം നേടിയ ഒരു സ്ത്രീയുടെ കഥ മുമ്പ് ചര്‍ച്ചയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW