Saturday, March 14, 2026 Last Updated 26 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 14 Nov 2025 02.52 PM

എഐ ചിത്രങ്ങള്‍ പ്രകൃതി ദുരന്തങ്ങളുടെ ഗൗരവം കുറയ്ക്കുന്നു! രക്ഷാപ്രവര്‍ത്തനം വൈകുമോ എന്നതില്‍ ആശങ്ക

ai, image, natural, disaster

എഐ ഇന്ന് എല്ലാ മേഖലകളും കീഴടക്കിയിരിക്കുന്നു. എന്നാല്‍ ചില കാര്യങ്ങളില്‍ എഐ സാന്നിധ്യം വലിയ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. കാരണം കഴിഞ്ഞ ദിവസം കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ വൈല്‍ഡ്ഫയര്‍ സര്‍വീസ് ജനങ്ങള്‍ക്കായി ഒരു മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. കാട്ടുതീ സംബന്ധിച്ച എഐ നിര്‍മിതമായ വ്യാജച്ചിത്രങ്ങള്‍ ധാരാളം പ്രചരിക്കുന്നുണ്ടെന്നായിരുന്നു ഇത്. ചില ആളുകള്‍ക്ക് ഇത് വ്യാജചിത്രമാണെന്നുപോലും മനസ്സിലായില്ല. ഈ ഘട്ടത്തിലാണ് വൈല്‍ഡ്ഫയര്‍ സര്‍വീസ് ഇടപെട്ടത്. ഇത്തരത്തില്‍ വ്യാജചിത്രങ്ങള്‍ വ്യാപിക്കുന്നത് പ്രകൃതിദുരന്തങ്ങളുടെ ഗൗരവം കുറയ്ക്കുമെന്നും യഥാര്‍ഥ സംഭവങ്ങള്‍ നടക്കുന്നവേളയില്‍ രക്ഷാപ്രവര്‍ത്തനം ആളുകള്‍ സീരിയസായി എടുക്കില്ലെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.

ഇത്തരം ചിത്രങ്ങള്‍ വളരെപ്പെട്ടെന്നു വ്യാപിക്കുമെന്നതും പ്രശ്‌നമാണ്. കൂടുതുറന്നുവിട്ട 'ഡിസിന്‍ഫര്‍മേഷന്‍ ക്യാംപെയ്‌നായി' ഇതുമാറും. ലൊസാഞ്ചലസില്‍ കാട്ടുതീയില്‍പ്പെട്ട ഭവനസമുച്ചയത്തിലെ തീയണയ്ക്കാന്‍ ശ്രമിക്കുന്ന അഗ്‌നിരക്ഷാസേനാംഗങ്ങള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിത്രങ്ങള്‍ കൂടുതല്‍ കൂടുതല്‍ യാഥാര്‍ഥ്യ ചിത്രങ്ങളെപ്പോലെ ആയിക്കൊണ്ടിരിക്കുന്നതാണ് ഇതിലെ ശ്രദ്ധേയമായ കാര്യം. യഥാര്‍ഥ ചിത്രങ്ങളെ വെല്ലുന്ന മിഴിവോടെയാണ് പലതും. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ജനറേറ്റീവ് എഐ സാങ്കേതികവിദ്യയില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. അക്ഷരങ്ങളിലെന്നതുപോലെ ചിത്രങ്ങളിലും ജനറേറ്റീവ് എഐ അതിന്റെ മാന്ത്രികത പുറത്തെടുത്തു. പല പ്ലാറ്റ്‌ഫോമുകളിലായി ഇന്നു ധാരാളം ജനറേറ്റീവ് എഐ സംവിധാനങ്ങള്‍ ലഭ്യമാണ്.

ഇവയില്‍ നമ്മുടെ ആവശ്യം ലളിതമായ ഭാഷയില്‍ ഉന്നയിച്ചാല്‍ നമ്മള്‍ ആവശ്യപ്പെടുന്ന ചിത്രങ്ങള്‍ എഐ തരും. കമാന്‍ഡ് എഡിറ്റു ചെയ്തും വീണ്ടും റണ്‍ ചെയ്തും നമുക്കാവശ്യമുള്ള ചിത്രങ്ങള്‍ സൃഷ്ടിച്ചെടുക്കാം. വരുംകാലങ്ങളില്‍ ഒരു ചിത്രം കണ്ടാല്‍ അതു സത്യമാണോ കള്ളമാണോയെന്ന് തിരിച്ചറിയാന്‍ അല്‍പം പണിപ്പെട്ടേക്കാം. അതു കൊണ്ട് ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനും പോസ്റ്റ് ചെയ്യുന്നതിനുമൊക്കെ മുന്‍പ് അതിന്റെ ആധികാരികത ഒന്നു നോക്കുന്നത് നല്ല ഗുണം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം, പ്രത്യേകിച്ച് പ്രകൃതിദുരന്തങ്ങള്‍ പോലെ വളരെ സെന്‍സിറ്റീവായ കാര്യങ്ങളില്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW