Thursday, March 12, 2026 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 27 Sep 2025 12.26 PM

ജ്വല്ലറിയില്‍ ഇരച്ചുകയറി 8 കോടിയുടെ ആഭരണങ്ങള്‍ കൊള്ളയടിച്ച് 25 അംഗ സംഘം: സംഭവം കാലിഫോര്‍ണിയയില്‍

america, california, robbery

അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ നഗരത്തെ ഞെട്ടിച്ച് പകല്‍ക്കൊള്ള. തിങ്കളാഴ്ച സാന്‍ റാമോണിലെ ഹെല്ലര്‍ ജ്വല്ലേഴ്‌സിലാണ് സംഘം ചേര്‍ന്നെത്തിയവര്‍ അതിവേഗം കൊള്ള നടത്തി രക്ഷപ്പെട്ടത്. 25 ഓളം പേരടങ്ങുന്ന ഒരു സംഘം ജ്വല്ലറിയിലേക്ക് ഇരച്ചു കയറി ആഭരണങ്ങള്‍ കൊള്ളയടിക്കുകയായിരുന്നു. ഏകദേശം 1 മില്യണ്‍ യുഎസ് ഡോളര്‍ (8 കോടി രൂപ) വിലവരുന്ന ആഭരണങ്ങള്‍ ഇവര്‍ കവര്‍ന്നു. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.

തോക്കുകള്‍, ക്രോബാറുകള്‍, പിക്കാക്‌സുകള്‍ എന്നിവയുമായാണ് സംഘം കടയിലേക്ക് അതിക്രമിച്ചു കയറിയത്. ഇരച്ചു കയറ്റത്തില്‍ ഭയന്ന് വിറച്ച ഉപഭോക്താക്കളും ജീവനക്കാരും പല വഴിക്കായി ചിതറിയോടി. സമയം പാഴാക്കാതെ കവര്‍ച്ചക്കാര്‍ പ്രദര്‍ശനത്തിന് വച്ചിരുന്ന ആഭരണങ്ങളുടെ ചില്ലുകൂടുകള്‍ തകര്‍ത്ത് ആഭരണങ്ങള്‍ വാരി ബാഗില്‍ നിറക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അതേസമയം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത കവര്‍ച്ച വളരെ ശ്രദ്ധയോടെയാണ് നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കടയുടെ നൂറ് മീറ്റര്‍ അകലെ പാര്‍ക്ക് ചെയ്ത ആറ് വാഹനങ്ങളിലായാണ് കൊള്ളക്കാര്‍ എത്തിയത്. 17 നും 31 നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികളെല്ലാം. ബേ ഏരിയയിലെ മറ്റ് കവര്‍ച്ചകളിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW