-->
കാലിഫോര്‍ണിയയില്‍ ജ്വല്ലറികള്‍ കൊള്ളസംഘങ്ങള്‍ ആക്രമിക്കുന്നത് ഒരു പതിവ് സംഭവമായിമാറിയിരിക്കുകയാണ്. ഇത്തരത്തിലുള്ള പല മോഷണശ്രമങ്ങളുടെയും വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലൊരു മോഷണശ്രമത്തെ ധീരമായി നേരിട്ടതിന്റെ പേരില്‍ അഭിനന്ദനങ്ങളേറ്റു വാങ്ങുകയാണ് കാലിഫോര്‍ണിയയിലെ ഒരു ജ്വല്ലറിയുടമ. 2025 നവംബര്‍ 13 ന് വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കറുത്ത മാസ്‌കുകളും കയ്യുറകളും ധരിച്ച കവര്‍ച്ചക്കാര്‍ 'ഒലിവിയാസ് ഫൈന്‍ ജ്വല്ലറി'യില്‍ കയറി വിലപിടിപ്പുള്ള ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമം നടത്തിയത്. ഗ്ലാസ് കവറുകള്‍ തകര്‍ക്കാനായിരുന്നു ആദ്യത്തെ ശ്രമം. എന്നാല്‍, കടയിലെ ക്ലാര്‍ക്ക് ഇടപെട്ട് കള്ളനെ കൗണ്ടറിന് മുകളിലൂടെ തള്ളിമാറ്റി. നിമിഷങ്ങള്‍ക്കകം, കടയുടമ തോക്കുമായി പുറത്തുവന്ന് കള്ളന്മാര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങി. അതോടെ ഭയന്ന കള്ളന്മാര്‍ കടയില്‍ നിന്നുമിറങ്ങി തെരുവിലേക്ക് പേടിച്ചോടുകയായിരുന്നു.
അപ്പോഴും $170,000 (ഏകദേശം 1,50,71,775 രൂപ) ത്തിന്റെ ആഭരണങ്ങള്‍ കള്ളന്മാര്‍ കവര്‍ന്നിരുന്നു എന്ന് പൊലീസ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കടയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് പിന്നീട് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. വീഡിയോയില്‍ കള്ളന്മാര്‍ക്ക് നേരെ കടയുടമ വെടിയുതിര്‍ക്കുന്നതും ആകെ ഭയന്നുപോയ കള്ളന്മാര്‍ കടയില്‍ നിന്നും ഓടിപ്പോകുന്നതും കാണാം. ഒരു കറുത്ത നിറത്തിലുള്ള സെഡാനിലാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പിന്നീട് നഗരപരിധിക്ക് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാഹനം കണ്ടെത്തി.
അതേസമയം, കള്ളന്മാരില്‍ ആര്‍ക്കെങ്കിലും വെടിയേറ്റിട്ടുണ്ടോ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന് അറിവായിട്ടില്ല. കടയുടമ ചെയ്തത് വളരെ മികച്ച കാര്യമാണ് എന്നാണ് പലരുടേയും അഭിപ്രായം. അതേസമയം, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ കടയുടമയെ അഭിനന്ദിച്ചുകൊണ്ട് ഒരുപാടുപേരാണ് കമന്റുകള്‍ നല്‍കിയത്. കൃത്യമായ കാര്യമാണ് കടയുടമ ചെയ്തത് എന്നും ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടിയിരുന്നത് എന്നും പലരും അഭിപ്രായപ്പെട്ടു.
NEW: Masked robbers go flying out the front door of a jewelry store they were robbing when the owner of the shop came out with a gun.Surveillance video shows the moment a group of masked thugs went running for their lives in Madera, California.The robbers were able to steal… pic.twitter.com/dGiiZsswL6— Collin Rugg (@CollinRugg) November 16, 2025