-->
ഓടുന്ന ട്രെയിനില്‍ പാമ്പുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ആളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അസ്വസ്ഥത ഉളവാക്കുന്നത്. പാമ്പുമായി ഓരോ യാത്രകാര്‍ക്ക് നേരെയും ഇയാള്‍ നീങ്ങുന്നതും പലരും പൊടുന്നനെ തന്നെ പേഴ്‌സില്‍ നിന്ന് പണം എടുത്ത് നല്‍കുന്നതായും കാണാം. അഹമ്മദാബാദ് സബര്‍മതി എകസ്പ്രസിലാണ് സംഭവം ഉണ്ടായത്.
യാത്രക്കാരുടെ തൊട്ടടുത്തായി പാമ്പിനെ നീട്ടി പിടിച്ചായിരുന്നു ഇയാളുടെ പരാക്രമം. ഇത് യാത്രക്കാരില്‍ ഭയവും അസ്വസ്ഥതയും സൃഷ്ടിക്കുന്നുണ്ട്. 'മുന്‍ഗാവോളിയില്‍ നിന്ന് ഒരാള്‍ പാമ്പുമായി കയറി. ഇന്ത്യന്‍ റെയില്‍വേയ്ക്കുള്ളിലെ കഠിനാധ്വാനികളായ തൊഴിലാളി വിഭാഗത്തില്‍ നിന്ന് പണം തട്ടാനുള്ള പുതിയ മാര്‍ഗം.' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാഴ്ചയില്‍ വിഷമില്ലാത്ത പാമ്പായാണ് തോന്നിയതെന്ന് പലരും വീഡിയോ കണ്ട ശേഷം അഭിപ്രായപ്പെടുന്നു.
വീഡിയോ വൈറലായതോടെ നിരവധിപേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണ് ഇത്തരത്തിലുള്ള പ്രവണതകളെന്നും എത്രയും പെട്ടെന്ന് അയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇന്ത്യന്‍ റെയില്‍വേയെ ടാഗ് ചെയ്ത് പറഞ്ഞു. പൊതുഗതാഗതം എല്ലാവര്‍ക്കും സുരക്ഷിതമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍, യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും അസാധാരണമായ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
#Sarp_darshan_on_RailMan with snake boarded at Mungaoli (M.P.)New way of Taking out #money from Hard Working Labour class inside #IndianRailways @RailwaySeva @RailMinIndia @Central_Railway train : Ahmedabad Sabarmati ExpressLocation: Between Mungaoli to Bina Junction. pic.twitter.com/7vM4UhcCaq— Deepak रघुवंशी 🇮🇳 (@draghu888) September 22, 2025