Thursday, March 12, 2026 Last Updated 42 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Sep 2025 09.26 AM

ജി. വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാല്‍ വിവാഹിതനാകുന്നു; വധു നടി സ്‌നേഹ

uploads/news/2025/09/802434/venugopal-son.gif
photo-www.instagram.com/snehaajith/

ജി. വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാല്‍ വിവാഹിതനാകുന്നു. നടിയും നര്‍ത്തകിയും മോഡലുമായ സ്‌നേഹ അജിത്താണ് വധു. ഇരുവരുടേയും വിവാഹനിശ്‌നയം കഴിഞ്ഞു. അരവിന്ദിനോടൊപ്പമുളള ചിത്രങ്ങള്‍ സ്‌നേഹ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

അപര്‍ണ ബാലമുരളി, നൈല ഉഷ, കനി കുസൃതി, ജ്യേത്സ്‌ന രാധാകൃഷ്ണന്‍ തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു.

അച്ഛനെപ്പോലെ സംഗീതലോകത്തെത്തിയ അരവിന്ദ് ' വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ ഒരു പാട്ട് സീനില്‍ പാടി അഭിനയിച്ചിട്ടുണ്ട്. കപ്പ ടിവിയിലെ മ്യൂസിക് മോജോ എന്ന പരിപാടിയിലെ കവര്‍ സോങ്ങുകളിലൂടെയാണ് അരവിന്ദ് ശ്രദ്ധിക്കപ്പെടുന്നത്. ' ദി ട്രെയ്ന്‍' എന്ന ചിത്രത്തിലാണ് അരവിന്ദ് ആദ്യമായി പിന്നണി ഗായകനായത്. തുടര്‍ന്ന് നത്തോലി ഒരു ചെറിയ മീനല്ല, ഏയ്ഞ്ചല്‍സ്, മൈ ലൈഫ് പാര്‍ട്ണര്‍, സണ്‍ഡേ ഹോളിഡേ, ലൂക്ക, ഹൃദയം, മധുര മനോഹര മോഹം, എങ്കിലും ചന്ദ്രികേ തുടങ്ങിയ ചിത്രങ്ങളിലും പാടി. മണ്‍സൂണ്‍ രാഗ എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി. മമ്മൂട്ടിയുടെ ' ബസൂക്ക' യില്‍ അഭിനയിച്ച സ്‌നേഹ ക്ലാസിക്കല്‍ ഡാന്‍സറാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW