-->
അശ്രദ്ധമായ ഡ്രൈവിംഗ് പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി വീഡിയോകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുമുണ്ട്. സമാനമായ ഒരു സംഭവമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.ഡ്രൈവര്‍ അശ്ലീല വീഡിയോ കണ്ട് വാഹനം ഓടിച്ചതിനെ തുടര്‍ന്ന് വാഹനം ഇടിച്ച് ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് കുട്ടികളുടെ പിതാവായ ഒരു ഗൃഹനാഥനാണ് കൊല്ലപ്പെട്ടത്. അപകടത്തിന് കാരണക്കാരനായ ഡ്രൈവര്‍ക്ക് പത്തുവര്‍ഷത്തെ തടവു ശിക്ഷ ലഭിച്ചു.
നീല്‍ പ്ലാറ്റ് (43) എന്ന ട്രക്ക് ഡ്രൈവര്‍ 2024 മെയ് 17 ന് ലങ്കാഷെയറിലെ സ്‌കെല്‍മേഴ്‌സ്‌ഡേലില്‍ വെച്ചാണ് അപകടമുണ്ടാക്കിയത്. റോഡില്‍ ശ്രദ്ധിക്കുന്നതിന് പകരം ഇയാള്‍ തന്റെ ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണുകയായിരുന്നു. ഇയാളുടെ ട്രക്ക് ഡാനി ഐച്ചിസണ്‍ (38) എന്നയാളുടെ കാറിലേക്ക് ഇടിച്ചു കയറുകയും ഒരു കുടുംബത്തിന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കുകയും ചെയ്തു. അപകടം അതിഭീകരമായിരുന്നു. ഐച്ചിസന്റെ കാറിന് നിമിഷങ്ങള്‍ക്കുള്ളില്‍ തീപിടിച്ചു, അയാള്‍ കാറിനുള്ളില്‍ കുടുങ്ങിപ്പോയിരുന്നു. അപകടം നടക്കുന്ന സമയത്ത് ഇയാള്‍ ഭാര്യയുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു, ആ ഭീകരമായ അവസാന നിമിഷങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഫോണിലൂടെ കേള്‍ക്കേണ്ടിവന്നു. തുടര്‍ന്ന് ഇയാള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നു.
വീഡിയോയില്‍ മുഴുകി അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതാണ് ഇത്തരത്തില്‍ ഒരു ദുരന്തത്തിന് കാരണമായത്. റോഡില്‍ ഇയാള്‍ തീരെ ശ്രദ്ധിച്ചിരുന്നില്ല. 2025 സെപ്റ്റംബര്‍ 19 ന് കോടതി പ്ലാറ്റിന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷയുടെ മൂന്നില്‍ രണ്ട് ഭാഗം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ അയാള്‍ക്ക് പരോളിന് അര്‍ഹതയുണ്ടാകൂ. ജയില്‍വാസം കഴിഞ്ഞാലും ഇയാള്‍ക്ക് ഏഴ് വര്‍ഷത്തേക്ക് െ്രെഡവിങ് ലൈസന്‍സ് ലഭിക്കില്ല. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് വെളിപ്പെടുത്തുന്നതാണ് ഈ സംഭവം.