Saturday, March 14, 2026 Last Updated 35 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 21 Sep 2025 02.53 PM

ഫിറ കുവൈത്ത് നോര്‍ക്കയുമായി ചേര്‍ന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് വെബിനാര്‍ സംഘടിപ്പിച്ചു

FIRA

കുവൈറ്റ് സിറ്റി:കേരള സർക്കാർ നോർക്ക പ്രവാസി ക്ഷേമ പദ്ധതികളും , നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസും എന്ന വിഷയത്തിൽ വെബിനാർ ഫിറ കുവൈറ്റ് ( FIRA KUWAIT -- Federation of Indian Registered Associations Kuwait)സൂം പ്ലാറ്റ് ഫോമിൽ ( Zoom) സംഘടിപ്പിച്ചു.
ഫിറ സെക്രട്ടറി ചാൾസ് പി ജോർജ് സ്വാഗതം പറഞ്ഞു. ഫിറ കൺവീനറും നോർക്ക - ലോക കേരള സഭ പ്രതിനിധിയുമായ ബാബു ഫ്രാൻസീസ് അധ്യക്ഷത വഹിച്ച് കുവൈറ്റിലെ ഫിറ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഷമീം ഖാൻ എസ് എച്ച് ( നോർക്ക-അണ്ടർ സെക്രട്ടറി ടു കേരള സ്റ്റേറ്റ്, എച്ച് എ ഒ, മാനേജർ (പ്രൊജക്ട് സ് ) വിഷയാവതരണം നടത്തി. ഫിറ ജോയിൻ്റ് കൺവീനർ ഷൈജിത് മോഡറേറ്ററായി. കുവൈറ്റിലെ പ്രവാസി സംഘടന പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ട് വെബിനാർ ശ്രദ്ധേയമായിരുന്നു. വെബിനാറിൽ പങ്കെടുത്ത സംഘടന പ്രതിനിധികൾ, നോർക്ക പദ്ധതികൾക്ക് പൂർണ്ണ സഹകരണം ഉറപ്പുനൽകി. സംഘടന പ്രതിനിധികളുടെ സംശയങ്ങൾക്ക് നോർക്ക ഗവ. സെക്രട്ടറി ഉത്തരങ്ങൾ നൽകി. ഫിറ ട്രഷറർ ബിജു സ്റ്റീഫൻ നന്ദി പറഞ്ഞു. ഫിറ എക്സിക്യൂട്ടീവ് അംഗം ബത്താർ വൈക്കം മീറ്റിംഗ് ഏകോപനവും നിർവ്വഹിച്ചു.

Ads by Google
Ads by Google
TRENDING NOW